Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ ഇന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി ; ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി

14 SEPTEMBER 2018 10:27 AM IST
മലയാളി വാര്‍ത്ത

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ ഇന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹർജി.

നമ്പിനാരായണനെ മന:പൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുെട അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്നും പറഞ്ഞു. എന്നാല്‍, സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തി നല്‍കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.സംസ്ഥാനസര്‍ക്കാരിന്‍റെ അന്വേഷണം പോരേയെന്നും ആരാഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍റെ ആവശ്യമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ച നിലപാട്. നഷ്ടപരിഹാരം ആദ്യം സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് നല്‍കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാവുന്നതാണെന്നും നിരീക്ഷിച്ചിരുന്നു. എന്നാല്‍, അന്വേഷണം അപമാനിക്കലാണെന്നാണ് സിബി മാത്യൂസ് അടക്കം ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ നിലപാട്.

കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇത് 25 ലക്ഷം വരെയാക്കാമെന്ന് വാദത്തിനിടെ കോടതി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (56 minutes ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (1 hour ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (1 hour ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (1 hour ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (1 hour ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (2 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (2 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (3 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (3 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (3 hours ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (9 hours ago)

Malayali Vartha Recommends