Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മ ദിലീപിനോട് ക്ഷമിച്ചത് പോലെ ബിഷപ്പിനോട് അനുകമ്പ കാണിച്ച് സഭ; കന്യാസ്ത്രീകളെ പുറത്താക്കാൻ നീക്കം ശക്തം

14 SEPTEMBER 2018 10:55 AM IST
മലയാളി വാര്‍ത്ത

ജലന്തർ ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായാലും ഇല്ലെങ്കിലും അടുത്തയാഴ്ച സഭയിൽ നിന്നും പുറത്താക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു. നിരന്തരമായി ഇത്തരം അച്ചടക്ക രാഹിത്യം പൊറുക്കാനാവില്ലെന്ന തീരുമാനത്തിലാണ് സഭ. അതായത് സംഘടനയായ അമ്മ ദിലീപിനോട് ക്ഷമിച്ചതു പോലൊരു പ്രവർത്തിയായിരിക്കും ഇത്.

മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൗൺസിലിലായിരിക്കും തീരുമാനം ഉണ്ടാവുക. സഭയെയും ബിഷപ്പിനെയും നാണം കെടുത്താനുള്ള ശ്രമമാണ് സന്യാസിനി മാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സഭയുടെ വിശ്വാസം. എന്തെങ്കിലും അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം സഭയെ അറിയിക്കാമായിരുന്നു. സഭയിലെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാക്കുകയല്ല വേണ്ടിയിരുന്നത്. അങ്ങനെയുള്ള ഇവർക്കെതിരെ നടപടി വേണമെന്നാണ് തീരുമാനം.

മാർ ജോർജ് ആലഞ്ചേരിക്കെതിരെ സഭക്കുള്ളിലുള്ളവർ തന്നെ സമരം ആരംഭിച്ചപ്പോൾ കർശന നിലപാട് സ്വീകരിച്ചിരൂന്നെങ്കിൽ ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സഭ കരുതുന്നു. സഭയെ തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നാണ് സഭയുടെ തീരുമാനം.

കന്യാസ്ത്രീമാർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കങ്ങൾക്ക് ഉന്നത സഭയുടെ പിന്തുണയുണ്ടെന്നാണ് വിവരം. ഹൈക്കോടതിയുടെയും സർക്കാരിന്റെയും തീരുമാനത്തിന് വേണ്ടിയാണ് സഭ കാത്തിരുന്നത്. ഹൈക്കോടതിയും സർക്കാരും സഭക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സഭ കരുതുന്നു. ഇടതു പക്ഷത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് തന്നെയാണ് സഭയുടെ വിശ്വാസം. മുഖ്യമന്ത്രി പിണറായി വിജയനെ സഭ ഒന്നടങ്കം പ്രകീർത്തിക്കുകയാണ്. നീതിയുടെ കാവൽ മാലാഖയാണ് മുഖ്യമന്ത്രിയെന്ന് സഭ കരുതുന്നു.

കന്യാസ്ത്രീമാർക്കെതിരെ സഭക്കുള്ളിൽ നടക്കുന്നത് അധിക്ഷേപവും അസഭ്യവർഷവും പരിഹാസവുമാണ്. അവർ സഭയെ നശിപ്പിച്ചു എന്ന പരാതിയാണ് സഭക്കുള്ളത്. സഭയെ ഇല്ലാതാക്കിയവരെ ബാക്കി വയ്ക്കരുതെന്ന നിലപാടാണ് സഭക്കുള്ളത്.

പുറത്താക്കിയാലും സമരം തുടരുമെന്ന നിശ്ചയദാർഢ്യത്തിൽ തന്നെയാണ് കന്യാസ്ത്രിമാർ. അതേ സമയം സഭ കർക്കശ നിലപാട് തുടർന്നാൽ കന്യാസ്ത്രിമാർ ഒറ്റക്കെട്ടായി നിൽക്കുമോ എന്നും സംശയമുണ്ട്. സഭക്കെതിരായി നിൽക്കുന്ന കന്യാസ്ത്രിമാരെ അനുകൂലമാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ അത് പാളിപോകാനും സാധ്യതയുണ്ട്. കാരണം നേരത്തെ തന്നെ ഇവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ പാളിയിരുന്നു.

ശക്തമായ ബഹുജന മുന്നേറ്റം ഉണ്ടായ പശ്ചാത്തലത്തിൽ ബിഷപ്പ് ഒരു പക്ഷേ നിയമ നടപടിക്ക് തയ്യാറായേക്കും. അങ്ങനെ നിയമ നടപടി ഉണ്ടായാൽ തന്നെ കോടതിയിൽ നിന്നും നിഷ്പ്രയാസം ഊരി വരാമെന്ന് ബിഷപ്പും സഭയും കരുതുന്നു. ബിഷപ്പ് കുറ്റ വിമുക്തനായാൽ കന്യാസ്ത്രീമാർ വഞ്ചകരാകും. നിയമം ശക്തമായ വേലിക്കെട്ടാണ്. ഒരു ചെറിയ പിഴവുണ്ടെങ്കിൽ പോലും അതിൽ നിന്നും ഊരി പോകാനും .നേരത്തെയും ഇത്തരം സംഭവങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്‌സ് എപ്പോള്‍ എങ്ങനെ എത്രതവണ എന്നുണ്ടോ?  (8 hours ago)

പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല...   (8 hours ago)

അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് സണ്ണിയുടെ മകള്‍ നിഷ  (8 hours ago)

സാനിയയുടെ പതിനെട്ടാം പടിയിലെ തകര്‍പ്പന്‍ സോങ്  (8 hours ago)

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്  (11 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പിഎസ്‌സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി  (11 hours ago)

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.. തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍  (11 hours ago)

കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു  (11 hours ago)

സി.പി.എം രാജ്യസഭാംഗം ജര്‍ണാ ദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് എം. ബി രാജേഷ്  (12 hours ago)

ആലിംഗനം ചെയ്യൂ ആത്മവിശ്വാസം കൂട്ടൂ; അറിയാം ആലിംഗനത്തിന്റെ ഗുണങ്ങൾ  (12 hours ago)

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി  (12 hours ago)

ഒരു വശത്ത് പാർട്ടി ഗുണ്ടകളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ചോര ചീന്തി രക്തസാക്ഷികളെ സിപിഎം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചോര പൊടിയാതെ ശിക്ഷാ നടപടികളിലൂടെ സത്യസന്ധരായ ഉ  (12 hours ago)

പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി  (12 hours ago)

ഒറ്റദിവസം പെയ്ത മഴയില്‍ കോഴിക്കോട് വെള്ളത്തിനടിയില്‍.. കക്കൂസ് മാലിന്യമടക്കം റോഡിലൊഴുകി ..  (12 hours ago)

കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തി  (12 hours ago)

Malayali Vartha Recommends