ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ, അന്വേഷണ തലവനായിരുന്ന സിബി മാത്യൂസും മറ്റൊരംഗമായിരുന്ന വിജയനും പ്രതികരിച്ചില്ല

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. പതിനഞ്ച് ദിവസത്തിന് താഴെയാണ് തങ്ങളീ കേസ് അന്വേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ ഒന്നരവര്‍ഷത്തോളം കേസ് അന്വേഷിച്ച ശേഷമാണ് നമ്പിനാരായണനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയത്.
കേസ് ഡയറിയില്‍ മാലി സ്വദേശികളുടെ മൊഴി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയില്ല എന്നതാണ് തനിക്കെതിരെ കണ്ടെത്തിയ കുറ്റം. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരാളുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തണമെന്ന് എവിടെയും പറയുന്നില്ല. മൊഴി കേട്ട ശേഷം ഉദ്യോഗസ്ഥന്‍ യുക്തിക്ക് അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് യുക്തിരഹിതമായ വിധിയാണെന്നും ജോഷ്വാ ആരോപിച്ചു. കാരണം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. അതില്‍ ഐ.ബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികളാണ്. സുപ്രീംകോടതിയുടെ അന്തിമ വിധിയില്‍ അവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല.
വിജയന്‍ എന്ന ഉദ്യോഗസ്ഥന്‍ മൂന്ന് ദിവസം മാത്രമാണ് അന്വേഷണ സംഘത്തിനൊപ്പം ഉണ്ടായിരുന്നത്. അതിന് ശേഷം ചിക്കന്‍പോക്‌സ് പിടിപെട്ടു. അദ്ദേഹത്തെ എങ്ങനെ കുറ്റക്കാരനെന്ന് കണ്ടെത്താനാവും. വിധിപ്പകര്‍പ്പ് കിട്ടിയിട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസും വിജയനും പറഞ്ഞു.
https://www.facebook.com/Malayalivartha

























