കരകുളത്ത് സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കരകുളത്ത് സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരകുളം അമ്മന്‍ നഗര്‍ കോയിക്കല്‍ ശ്യം നിവാസില്‍ ശിവകുമാര്‍ (29 ) ആണ് മരിച്ചത്. ഇന്ന് രാവിലെ കരകുളം പുരവൂര്‍ക്കോണത്തായിരുന്നു അപകടമുണ്ടായത്. ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന സ്വകാര്യ സ്‌കൂളിന്റെ ബസ് ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ശിവകുമാറിന്റെ തലയിലൂടെ സ്‌കൂള്‍ ബസിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു .
ശിവകുമാര്‍ അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു. എസി മെക്കാനിക്കായ ശിവകുമാര്‍ തിരുവന്തപുരത്തു ജോലിക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്യാംകുമാര്‍ സഹോദരനാണ്.
https://www.facebook.com/Malayalivartha

























