ഭർത്താവ് ഒന്ന്, കാമുകന്മാർ രണ്ട്, മക്കൾ രണ്ട്; അടുത്ത ഒളിച്ചോട്ടത്തിന് മുമ്പ് ജയിലിൽ പിടിച്ചടച്ച് പോലീസ്!!സംഭവം കേരളത്തിൽ തന്നെ...

ഒളിച്ചോട്ട കഥകൾ സ്ഥിരം കേൾക്കുമെങ്കിലും ഇപ്പോൾ വളരെ വ്യത്യസ്തമായൊരു ഒളിച്ചോട്ട കഥയാണ് കുമ്മിളിൽ നിന്നും പുറത്ത് വരുന്നത്. എല്ലാത്തിനും തുടക്കമിട്ടത് 28കാരിയായ കടയ്ക്കല്‍ സ്വദേശിനിയാണ്. ആദ്യ ഭര്‍ത്താവില്‍ ജനിച്ച കുട്ടിയെ രണ്ടാം ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് മൂന്നാമനുമായി യുവതി ഒളിച്ചോടുകയായിരുന്നു. ഒടുവിൽ യുവതിയെ പിന്തുടർന്ന് പോലീസ് ജയിലിലടച്ചു.കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 28കാരിയായ യുവതിയും 30കാരനായ യുവാവുമാണ് പിടിയിലായത്.
പത്ത് വര്‍ഷം മുമ്പാണ് യുവതി ആദ്യ കാമുകനുമായി താമസമാക്കിയത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ മറ്റൊരാളുമായി പ്രണയത്തിലാവുകയും ആദ്യ കാമുകനെ ഉപേക്ഷിച്ച് ഒപ്പം താമസമാക്കുകയും ചെയ്തു. രണ്ട് ഭര്‍ത്താക്കന്‍മാരിലുമായി രണ്ട് കുട്ടികള്‍ യുവതിക്കുണ്ട്. ഇതിനിടയിലാണ് നാട്ടുകാരനായ മുപ്പതുകാരനുമായി യുവതി പ്രണയത്തിലാകുന്നത്. പത്ത് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കടയ്ക്കല്‍ പൊലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തെ രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനും, ആളില്ലാത്ത നേരം വീട്ടില്‍ ഉപേക്ഷിച്ച് പോയതിനും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം യുവതിക്കെതിരെയും പ്രേരണാകുറ്റം ചുമത്തി യുവാവിനെതിരെയും കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























