സഹോദര ഭാര്യയുടെ ചിത്രം പ്രൊഫൈലാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് യുവാക്കളെ ഹരം കൊള്ളിച്ചു... സഹോദരന്റെ ഭാര്യയുമായി ഭർത്താവിന് അവിഹിതമുണ്ടന്ന സംശയത്തിൽ യുവതിയുടെ അറ്റകൈ പ്രയോഗം പോലീസ് പൊളിച്ചടുക്കിയതിങ്ങനെ...

സഹോദരന്റെ ഭാര്യയ്ക്ക് തന്റെ ഭർത്താവുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയമാണ് അശ്ലീലപേരിൽ സഹോദരന്റെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് യുവതി ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്. അവരെ നാറ്റിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.
നാത്തൂന്റെ പടം ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത യുവതി അതിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തു. ഇത് കാണാനിടയായ പരിചയക്കാരായ ചിലർ വിവരം അറിയിച്ചപ്പോഴാണ് തന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കിയ എഫ്.ബി അക്കൗണ്ടിനെപ്പറ്റി സഹോദര ഭാര്യയായ യുവതി അറിഞ്ഞത്. തുടർന്ന് തുമ്പ പൊലീസിന് നൽകിയ പരാതിയിൽ കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
ബിരുദധാരിയായ യുവതിയ്ക്ക് വ്യാജ പ്രൊഫൈലിൽ അക്കൗണ്ടാരംഭിക്കാൻ സഹായിച്ചത് ടെക്നോപാർക്കിലെ ജീവനക്കാരനായ യുവാവാണ്. അശ്ളീല ചിത്രങ്ങളടക്കം ശേഖരിച്ച് നൽകിയതും ഇയാളാണെന്ന് പറയപ്പെടുന്നു.
ഇയാളെ ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഐ.ടി ആക്ട് അനുസരിച്ച് ആറ്റിപ്ര സ്വദേശിയായ മുപ്പതുകാരിയാണ് കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഇവർക്ക് സഹായം ചെയ്ത ടെക്നോപാർക്കിലെ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha

























