പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ എട്ടുവയസുകാരിക്ക് നൽകിയത് പ്രമേഹത്തിനുള്ള മരുന്ന്; രണ്ട് മാസത്തിനുള്ളില്‍ ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍

എട്ടുവയസുകാരി വൈഘയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച് മരുന്ന് എഴുതി നല്‍കി. ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല.
രണ്ട് മാസത്തിനുള്ളില്‍ ഇത് ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിലും പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്ന് മാറി നല്‍കിയ വിവരം അറിയുന്നത്.
ഡോക്ടര്‍ എഴുതിയത് ശരിയായ മരുന്നാണെങ്കിലും ഫാര്‍മസിയില്‍നിന്ന് എടുത്ത് നല്‍കിയാത് മാറി പോയി. പനിയുടെ മരുന്നിന് പകരം കുട്ടിക്ക് നല്‍കിയത് പ്രമേഹത്തിനുള്ള മരുന്നായിരുന്നു.
https://www.facebook.com/Malayalivartha

























