തലസ്ഥാനത്തെ ഞെട്ടിച്ച് നാല് വിദ്യാർത്ഥികളുടെ തിരോധാനം... ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിലെ വിദ്യാര്‍ഥികളാണിവര്‍. രാവിലെ ട്യൂഷനു പോകാനായിറങ്ങിയ കുട്ടികളെ രാത്രിയായിട്ടും കാണാത്തതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
തലസ്ഥാനത്തു നിന്ന് ദുരൂഹസാഹചര്യത്തില്‍ നാല് വിദ്യാര്‍ഥികളെ കാണാതായി. പത്താംക്ലാസ് വിദ്യാര്‍ഥികളായ ഗൗരീനാഥ് , സന്ദീപ് , രാഹുല്‍ കൃഷ്ണ , ഗൗരി നന്ദന്‍ എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ സുഹൃത്തുക്കളെയും അവർ പോകാനുള്ള സാധ്യതകളെയും കണക്കിലെടുത്തതാകും അന്വേഷണം.
https://www.facebook.com/Malayalivartha























