Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പൂട്ടിന് മറുപൂട്ടുമായി ബിഷപ്പ് എത്തും; ബിഷപ്പിന് കനത്ത സുരക്ഷ ഒരുക്കി കേരള പോലീസ്; ഫ്രോങ്കോ എത്തുക മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം; അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുന്നത് അപകടമെന്ന് നിയമോപദേശം

17 SEPTEMBER 2018 10:28 AM IST
മലയാളി വാര്‍ത്ത

ബിഷപ്പ് തിരിച്ചുപോകാന്‍ പാടുപെടും. വൈരുധ്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനുളള ഒരുക്കങ്ങളിലാണ്. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ച് ചോദ്യാവലി തയാറാക്കുകയാണ് അന്വേഷണസംഘം. ബിഷപിനെ മൂന്നുദിവസംവരെ ചോദ്യം ചെയ്‌തേക്കാമെന്നാണ് സൂചനകള്‍. കോട്ടയത്ത് മൂന്നിടത്തായി പൊലീസ് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയശേഷം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആലോചിക്കുന്നു. ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി.
മുന്‍കൂര്‍ ജാമ്യം തേടാതെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്നത് അപകടമാണെന്നാണു ബിഷപ്പിനു കിട്ടിയ നിയമോപദേശം. ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിെവെ.എസ്.പി. ഓഫീസില്‍ ഹാജരാകാനാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് നല്‍കിയത്.
പറഞ്ഞ സമയത്തുതന്നെ ഹാജരാകുമെന്നും തന്നെ അറസ്റ്റ് ചെയ്യില്ലെന്നുമായിരുന്നു അടുപ്പക്കാരോടു ബിഷപ് പറഞ്ഞിരുന്നത്. എന്നാല്‍ ബിഷപ്പുമായും ജലന്ധര്‍ രൂപതയുമായും ബന്ധപ്പെട്ട ചിലരാണു കൊച്ചിയിലെയും ജലന്ധറിലെയും മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയത്. െഹെക്കോടതിക്കു മുന്നില്‍ കന്യാസ്ത്രീകള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാല്‍ അതു പോലീസിനും സര്‍ക്കാരിനും സമ്മര്‍ദമുണ്ടാക്കും. എന്നാല്‍, കോടതി ഇടപെട്ടാല്‍ സര്‍ക്കാരിനു തലവേദന മാറിക്കിട്ടും.
സര്‍ക്കാരുമായി അടുപ്പമുള്ളവരും കോടതിയെ സമീപിക്കാന്‍ ബിഷപ്പിനെ ഉപദേശിക്കുന്നുണ്ട്. പന്ത് കോടതിയുടെ കോര്‍ട്ടിലെത്തിക്കാനാണു സര്‍ക്കാരും ആഗ്രഹിക്കുന്നത്. മൂന്നു പോംവഴികളാണു ബിഷപ്പിന്റെ അഭിഭാഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുക എന്നതാണ് ആദ്യ വഴി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലെങ്കിലും പോലീസ് ഒന്നു മടിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നു കോടതിയില്‍നിന്ന് ഇടക്കാല ഉത്തരവോ വാക്കാല്‍ പരാമര്‍ശമോ നേടിയെടുത്തശേഷം ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകുക എന്നതാണു രണ്ടാമത്തെ സാധ്യത.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് ഇപ്പോഴത്തെ നോട്ടീസിനു മറുപടി നല്‍കുക എന്നതാണു മൂന്നാമത്തെ സാധ്യത. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നാല്‍ അത് കൂടുതല്‍ സംശയങ്ങള്‍ക്കും വ്യാഖ്യാനത്തിനും ഇടനല്‍കുമെന്നും ബിഷപ്പിന്റെ സഹായികള്‍ കരുതുന്നു. അതുകൊണ്ടുതന്നെ കരുതലോടെയാണു ബിഷപ്പിന്റെ നീക്കങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends