എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി ; യാത്രക്കാരുടെ സംഘടനകള്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു

ഈ മാസം 23 വരെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് യാത്രക്കാരുടെ സംഘടനകള്‍. എല്ലാ സ്റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയും എംപിമാരെ പങ്കെടുപ്പിച്ചുമാണ് സംഘടനകള്‍ സമരപരിപാടികള്‍ ആസുത്രണം ചെയ്തിരിക്കുന്നത്.
56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി), 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയിരിക്കുന്നത്. 56663 തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്, 56664 കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ എന്നിവ ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്.
ട്രെയിനുകള്‍ റദ്ദാക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ റെയില്‍വേ അധികൃതര്‍ക്ക് സാധിക്കുന്നില്ല, പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുളള മറുപടിയാണ് റെയില്‍ല്‍വേ അധികൃതരില്‍ നിന്നും ലഭിക്കുന്നതെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























