രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുഞ്ഞിനെകൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്ത് യുവാവിന്റെ വീഡിയോ... ഹെല്‍മെറ്റുപോലും ധരിക്കാതെ കുട്ടിയേയും കൊണ്ട് അപകടം വിളിച്ചുവരുത്തുന്ന യാത്ര ചെയ്ത തിരുവനന്തപുരം വലിയതുറ സ്വദേശിയായ കെബിന്‍ ഫെര്‍ണാണ്ടസിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം വലിയതുറ സ്വദേശിയായ കെബിന്‍ ഫെര്‍ണാണ്ടസാണ് ഹെല്‍മെറ്റുപോലും ധരിക്കാതെ കുട്ടിയേയും കൊണ്ട് അപകടം വിളിച്ചുവരുത്തുന്ന യാത്ര നടത്തിയത്. കോണ്‍ഗ്രസിനെതിരെയായിരുന്നു മുദ്രാവാക്യം. അതേസമയം, കുട്ടിയെകൊണ്ട് അസഭ്യപദങ്ങള്‍ വിളിപ്പിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്തെന്ന് കാണിച്ച് യൂത്തുകോണ്‍ഗ്രസ് യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി ഷിജോ വര്‍ഗീസാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ബൈക്ക് യാത്രയ്ക്കിടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബൈക്കില്‍ യുവാവിന്റെ യാത്ര. അപകടകരമായ വിധത്തിലുള്ള ബൈക്ക് യാത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുഞ്ഞിനെകൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്യുകയാണ്. അതോടൊപ്പം കൈയ്യില്‍ മൊബൈലില്‍ വീഡിയോ കൂടി പകര്‍ത്തുകയായിരുന്നു. വീഡിയോയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























