കുഞ്ഞിനെ ജന്മം നല്കാനാകാത്ത സ്ത്രീയെന്ന് പറഞ്ഞ് പലരുടെയും കളിയാക്കൽ... നെഞ്ച് പിടഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി; ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഭാര്യയ്ക്ക് സമ്മാനമായി നൽകിയത് ആറുമാസം പ്രായമായ കുഞ്ഞിനെ... തൊട്ടു പിന്നാലെ മുറ്റത്തെത്തിയത് പോലീസും; ഉദുമയിൽ സംഭവിച്ചത്...

വിവാഹം കഴിഞ്ഞ് വർഷങ്ങളെയെങ്കിലും കുഞ്ഞുങ്ങൾ ഇല്ലാതിരുന്നപ്പോൾ ഭർത്താവ് സമ്മാനമായി നൽകിയത് ആറുമാസം പ്രായമായ കുഞ്ഞിനെ. ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ വളരെയധികം വിഷമത്തിലായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് ആറ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ സമ്മാനമായി നല്‍കി.
വീട്ടില്‍ സന്തോഷവും ആഹ്ലാദവും. എന്നാല്‍ ഇത് അധികം നീണ്ടു നിന്നില്ല, ഒരു ദിവസം കഴിഞ്ഞപ്പോഴേ പോലീസ് വീട്ടിലെത്തി. കുഞ്ഞിനെ എവിടെനിന്നും ലഭിച്ചു എന്ന് ബോധ്യപ്പെടുത്താനാകാതെ വന്നതോടെ കുഞ്ഞിനെ പോലീസ് ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ ഹാജരാക്കി.
സമിതി കുഞ്ഞിനെ ഏറ്റെടുക്കുകയും പട്ടുവം സ്‌നേഹനികേതനിലേക്ക് മാറ്റുകയും ചെയ്തു. ഉദുമ എരോലിലാണ് സംഭവം. എരോലി സ്വദേശിയായ യുവതിയും അഡൂര്‍ സ്വദേശിയായ യുവാവും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. എന്നാല്‍ ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല. ഇതിനിടെ ചില പ്രശ്‌നങ്ങള്‍ കാരണം യുവതി രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി. രണ്ടാഴ്ച മുമ്പ് മധ്യസ്ഥന്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു.
ഭാര്യവീട്ടില്‍ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് തിരിച്ചുപോയ ഭര്‍ത്താവ് മടങ്ങിയെത്തിയത് യുവതിക്കുള്ള സമ്മാനവുമായാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞായിരുന്നു സമ്മാനം. താന്‍ ദത്തേടുത്തതാണെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് വീട്ടിലേക്ക് തിരികെ പോവുകയും ചെയ്തു.
ദത്ത്കുട്ടിയാണെന്ന് വിശ്വസിക്കാതിരുന്ന ചിലര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ വകുപ്പ് കുഞ്ഞിനെ സ്‌നേഹനികേതന്‍ കേന്ദ്രത്തിലാക്കി. യുവാവിനോട് രേഖകളുമായി ഹാജരാകാനാണ് പോലീസ് നിര്‍ദേശം. കുട്ടിയെ ലഭിച്ച വഴി ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ യുവാവിനെതിരെ നടപടിയെടുക്കാമെന്നും പോലീസ് അറിയിച്ചു.
പോലീസ് സംഘം വീട്ടിലെത്തുകയും പിന്നീട് യുവാവിനെ മൊബൈലില്‍ ബന്ധപ്പെടുകയും ചെയ്തു. താന്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും തിരികെ എത്തിയാല്‍ രേഖ ഹാജരാക്കാമെന്നും യുവാവ് അറിയിച്ചു. എന്നാല്‍ രേഖകള്‍ ലഭിക്കാതിരുന്നതിനാല്‍ പോലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി.
https://www.facebook.com/Malayalivartha























