കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങി; ചാറ്റ് തുടങ്ങിയതിന് പിന്നാലെ വീട്ടമ്മയ്ക്ക് കിട്ടിയത് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ യുവകോമളനുമായുള്ള മോർഫ് ചെയ്ത നഗ്നഫോട്ടോകൾ

കൊച്ചിയിൽ വീട്ടമ്മയെ മോർഫ് ചെയ്ത നഗ്നഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് മെസ്സഞ്ചറിലൂടെ നഗ്നഫോട്ടോ അയച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവാണ് അറസ്റ്റിലായത്. തമിഴ്‌നാട് വില്ലുപുരം സ്വദേശി കലൈസെല്‍വനെ(21)യാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പുതുച്ചേരിയില്‍നിന്ന് അറസ്‌റ്റ് ചെയ്‌തത്.
കുറച്ചു നാളുകൾക്ക് മുമ്പ് പരാതിക്കാരിയുടെ ഫെയ്‌സ്‌ബുക്കിലേക്ക് സ്‌ത്രീയുടെ പേരിലുള്ള ഫെയ്‌സ്‌ബുക്കില്‍ നിന്നും ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചു. സ്‌ത്രീയുടെതാണെന്ന് വിചാരിച്ച് വീട്ടമ്മ സ്വീകരിക്കുകയും ചെയ്‌തു. പിന്നീട് അതേ ഫെയ്‌സ് ബുക്കില്‍ നിന്നും വീട്ടമ്മയുടെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലേക്ക് ഇയാളുടെ മുഖം ചേര്‍ത്തുവെച്ച് മോര്‍ഫ് ചെയ്‌ത നഗ്ന ഫോട്ടോയും വോയിസ് മെസേജും അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്‌ത നഗ്നഫോട്ടോ യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്നായിരുന്നു മെസേജ്.
വീട്ടമ്മ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ് വില്ലുപുരം ജില്ലയില്‍ സാല്‍വടി ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതി മറ്റുള്ളവരുടെ പേരില്‍ എടുത്തിട്ടുള്ള സിംകാര്‍ഡുകളാണ്‌ഉപയോഗിച്ചിരുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്‌ത്രീകളുടെ ചിത്രങ്ങള്‍ കണ്ടതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി ടോം, കൊച്ചി സിറ്റി സൈബര്‍സെല്‍ എസ്.ഐ: ജെയ്‌ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ റോയ്, എ.എസ്.ഐ അനില്‍, സി.പി.ഒ മഹേഷ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























