Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മലയാള സിനിമയിലെ നന്മയുള്ള വില്ലന്‍ ക്യാപ്റ്റന്‍ രാജു അരങ്ങൊഴിഞ്ഞു; വില്ലനായി തുടങ്ങി കൊമേഡിനായി തിളങ്ങിയ രാജുവിന്റെ വിയോഗത്തില്‍ വിങ്ങി മലയാള സിനിമ; കളങ്കമില്ലാത്ത സ്‌നഹിതനെ സ്മരിച്ച് മലയാള സിനിമ ലോകം

17 SEPTEMBER 2018 01:54 PM IST
മലയാളി വാര്‍ത്ത

വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നവര്‍ നന്മനിറഞ്ഞവര്‍ ആണെന്ന് ശ്രീനീവാസന്‍ പറഞ്ഞത് ശരിയെന്ന് വ്യക്തമാക്കിയ വ്യക്തി. അമ്മ മരിച്ചു വില്ലന്‍ വേഷത്തിന് ഗുഡ് ബൈ പറഞ്ഞ ക്യാപ്റ്റനെ മനസ്സിലാക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. കാരണം തിരക്കിയപ്പോള്‍ എന്റെ അമ്മയ്ക്ക് ഞാന്‍ നല്ല റോളുകള്‍ ചെയ്യുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞ സാധാരണക്കാരനായിരുന്നു ക്യാപ്റ്റന്‍ രാജു.

1950 ജൂണ്‍ 27ന് ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂര്‍ ഗവ: യു.പി. സ്‌കൂളിലും എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാള ജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. തുടരന്നിങ്ങോട്ട് അഭിനയിച്ചത് അഞ്ഞൂറില്‍പരം ചിത്രങ്ങള്‍. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അതിലുള്‍പ്പെടും. പലര്‍ക്കും പ്രിയം ക്യാപ്റ്റനിലെ വില്ലന്‍ കഥാപാത്രങ്ങളെ ആയിരുന്നു.
സ്വഭാവ നടനായിട്ടൂം വില്ലന്‍ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുള്ളത്. 1981ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 500 ലധികം സിനിമകളില്‍ രാജു അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

വില്ലനെ ഒഴിവാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, അത് നടന ബാലന കെ നായരുമായി ബന്ധപ്പെട്ടതാണ്. സിനിമകളില ക്രൂരനായി അസമാന്യ പ്രകടനം കാഴ്ച്ചവച്ചിരുന്ന ബാലന കെ നായര്‍ മരിച്ചുകഴിഞ്ഞപ്പോള്‍ കേരളത്തിലെ ഒരു വിദ്യാസമ്പന്നയായ സ്ത്രീ പറഞ്ഞത് അയാള്‍ക്ക് അതിലും കൂടുതലും വരണം അത്രമാത്രം ക്രൂരതയല്ലേ ചെയ്തത് എന്നാണെന്ന് രാജു മുമ്പ് പറഞ്ഞിരുന്നു. ജീവിതത്തില്‍ വളരെ നല്ല മനുഷ്യനായിരുന്നുവെങ്കിലും സിനിമകള മാത്രം കണ്ട് അദ്ദേഹത്തെ വിലയിരുത്തിയത് രാജുവിനെയും ചിന്തിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്നു.

കാലത്തിനൊത്ത് കഥാപാത്രങ്ങള്‍ തേടി വന്നില്ലെങ്കിലും സിനിമക്കായി അദ്ദേഹം ആരെയും തേടിപ്പോയില്ല. അവസരങ്ങള്‍ക്കായി വഴിവിട്ട് ഒന്നും ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരെ അവതരിപ്പിച്ചതിന് അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞപ്പോള്‍ എനിക്ക് ജനങ്ങളുടെ അംഗീകാരം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തത് സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കാനായിരുന്നു എന്നാല്‍ ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. സംവിധാനത്തിനൊപ്പം നിര്‍മ്മാണത്തില്‍ കൈവെച്ച അദ്ദേഹത്തിന് അടിപതറി. എങ്കിലും രാജു അടിയുറച്ചു നിന്നു. പണത്തിന്റെയും പ്രശസ്തിയുടെയും ഭ്രമത്തില്‍ രാജുവെന്ന പച്ചമനുഷ്യന്‍ വീണില്ല. മാസ്റ്റര്‍ പീസെന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പഴയ വില്ലനെങ്കിലും ഇന്നത്തെ തലമുറയ്ക്കു പ്രിയം നാടോടിക്കാറ്റിലെയും സിഐഡി മൂസയിലെയുമൊക്കെ ഹാസ്യ കഥാപാത്രങ്ങളെയാണ്. മരിക്കുമ്പോള്‍ 68 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends