സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാന സര്‍ക്കാറിന്റെ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസത്തിന് വേണമെന്ന് ചൂണ്ടിക്കാട്ടി ഇറക്കിയ ഉത്തരവിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവ് ഇറക്കി ശമ്പളം പിടിക്കുന്നത് ശരിയല്ല.
മുഖ്യമന്ത്രി പോലും ശമ്പളം നല്‍കി സഹകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. നിര്‍ബന്ധിത പണപിരിവ് വേണമെന്ന് പറഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























