Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനിക്കും, കൈവിട്ടാൽ കേരള പോലീസ് അറസ്റ്റ് ചെയ്യും...

17 SEPTEMBER 2018 02:43 PM IST
മലയാളി വാര്‍ത്ത

മുൻകൂർ ജാമ്യത്തിനായി ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമീപിക്കാനിരിക്കെ ജാമ്യാപേക്ഷ തള്ളിയാൽ ഫ്രാങ്കോയെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്യും. സർക്കാരിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും കന്യാസ്ത്രി പറഞ്ഞത് ഈ സാഹചര്യത്തിലാണ്.

അതായത് ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനം അനുസരിച്ചിരിക്കും. മുൻകൂർ ജാമ്യം തേടാൻ സർക്കാർ ഉന്നതങ്ങളിൽ നിന്നാണ് ബിഷപ്പിന് ഉപദേശം ലഭിച്ചതെന്ന് കേൾക്കുന്നു. സമരം കടുത്താൽ അറസ്റ്റ് വേണ്ടി വരുമെന്നും അന്വേഷണ ഘട്ടത്തിൽ സഹായിക്കാമെന്നും ചിലർ വാഗ്ദാനം നൽകിയിട്ടുണ്ടത്രേ. അറസ്റ്റ് ചെയ്ത് വിടാൻ പോലീസിന് സാധിക്കില്ല. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ കോടതിയിൽ ഹാജരാക്കേണ്ടി വരും. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയുന്ന ഒരു സാഹചര്യമാണ് പോലീസ് ഭയക്കുന്നത്.

കേരളത്തിലെ എല്ലാ പള്ളികളിലും ബിഷപ്പിന് വേണ്ടി പ്രാർത്ഥനകൾ നടക്കുന്നുണ്ട്. ഭൂരിഭാഗം പള്ളികളും കന്യാസ്ത്രിമാർക്കെതിരെ നീങ്ങുകയാണ്. ഇതിന്റെ പൂർണമായ വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം സംജാതമായാൽ എന്ത് ചെയ്യുമെന്ന് സർക്കാരിന് ഒരു വ്യക്തതയുമില്ല. അത് ഒരു പ്രബല മത വിഭാഗത്തിന് എതിരാകുമോ എന്നാണ് സർക്കാരിന്റെ ഭയം.

അതിനിടെ ഫ്രാങ്കോയുടെ മുൻകൂർ ജാമ്യഹർജി കൊച്ചിയിൽ തയ്യാറായി കഴിഞ്ഞു. പഞ്ചാബിലെ മുതിർന്ന അഭിഭാഷകരാണ് അദ്ദേഹത്തിന് വേണ്ടി രംഗത്തുള്ളത്. ഇവർ ഡൽഹിയിലെ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തി. അവർ കേരളത്തിലെ അഭിഭാഷകരുമായി ചർച്ച നടത്തി. ഒരു പിഴവുമില്ലാതെ ഹർജി തയ്യാറാക്കാനാണ് തീരുമാനം. ബിഷപ്പിന് ഒരു പോറലും ഏൽക്കാതിരിക്കാനാണ് സഭ ശ്രമിക്കുന്നത്. ബിഷപ്പ് ജയിലിലായാൽ അത് വലിയ നാണക്കേടാവും.

ബിഷപ്പിനെതിരെ നടപടി വരുമോ എന്ന സംശയവും സഭക്കുണ്ട്. എന്തെങ്കിലും സംഭവിക്കുന്നതിനെ തടയിടാൻ ശ്രമങ്ങൾ തകൃതിയാണ്. ബിഷപ്പ് സ്ഥാനമൊഴിയുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വത്തിക്കാനിൽ നിന്ന് നടപടിയുണ്ടാകുന്നത് തടയാനാണ് ശ്രമം. ബിഷപ്പിനെ വത്തിക്കാൻ പുറത്താക്കുമെന്ന അവസ്ഥ വന്നാൽ അദ്ദേഹം സ്ഥാനമൊഴിയും. എന്നാൽ കോടതിയിൽ നിന്നും തീരുമാനം ഉണ്ടാകുന്നത് വരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാനാണ് ബിഷപ്പിന്റെ നീക്കം.

കേരളത്തിൽ കന്യാസ്ത്രി സമരം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ് എന്ന നീക്കത്തിലേക്ക് കേരള പോലീസ് നീങ്ങുന്നത്. സർക്കാരിന് മുന്നിൽ മറ്റ് വഴികളൊന്നും തെളിയുന്നില്ല. കോടതിയിൽ നിന്നും ഫ്രാങ്കോ നീതി തേടാനാണ് സർക്കാർ നൽകുന്ന ഉപദേശം.മണിക്കൂറുകളോളം ഫ്രാങ്കോയെ ചോദ്യം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ചോദ്യം ചെയ്യൽ ഏതായാലും ഒരാഘോഷ പരിപാടിയായി മാറും. തൽക്കാലം മുഖം രക്ഷിക്കാൻ സർക്കാരിന് അത് കൂടിയേ തീരു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends