അപ്പൊ ദോഹയൊക്കെ ഒന്ന് ചുറ്റികറങ്ങിയിട്ട് വരാം... നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. ആ ഹർജി പരിഗണനയിലാണ് ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി നൽകിയത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിനാണ് കോടതി അനുമതി നല്‍കിയത്. അതേസമയം, ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha























