ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കൽ ; സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുന്നത് പോലെ ചെയ്യാനുള്ളതല്ല സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുന്നതെന്ന് സുപ്രീം കോടതി

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്ബളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് ശരിയല്ല. സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുന്നത് പോലെ ചെയ്യാനുള്ളതല്ല ഇത്തരം കാര്യങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
അതേസമയം സാലറി ചലഞ്ചിനെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയും ആവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ ഒരു തരത്തിലുള്ള നിര്‍ബന്ധ പിരിവും നടത്തുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചാരണം നടത്തുകയാണ്. മനസറിഞ്ഞു കൊണ്ടുള്ള സംഭാവനകള്‍ തന്നെയാണ് ജനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















