അട്ടപ്പാടിയില്‍ 5 വയസുകാരന്‍ പനി ബാധിച്ചു മരിച്ചു
അട്ടപ്പാടിയില്‍ 5 വയസുകാരന്‍ പനി ബാധിച്ചു മരിച്ചു. കുളപ്പടിക ഊര് ശെല്‍വന്‍, കാളി ദമ്പതികളുടെ മകന്‍ രംഗനാഥനാണ് പനി ബാധിച്ച് മരിച്ചത്. പനിയെ തുടര്‍ന്ന് രാവിലെ താവളം കൂക്കംപാളയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പാലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാര്‍ത്തിക്, ഗായത്രി എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha
























