Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സൗദിയിലെ ട്രാഫിക് പിഴ ഇനി ആറുമാസത്തിനകം എപ്പോഴെങ്കിലും അടച്ചാല്‍ മതി; ഒരു മാസം എന്ന സമയ വ്യവസ്ഥ റദ്ദാക്കി ഗതാഗത വകുപ്പ്; ആറ് മാസത്തിനകം പിഴ അടക്കാതിരുന്നാല്‍ നിയമനടപടി ഉണ്ടാകുമെന്നും ഗതാഗത വകുപ്പ്

18 SEPTEMBER 2018 01:03 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കില്‍ പിഴ സംഖ്യ വര്‍ധിപ്പിക്കുന്ന നിയമം റദ്ദാക്കി. ഇതുസംബന്ധിച്ച ട്രാഫിക് നിയമ ഭേദഗതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഗതാഗത നിയമ ലംഘനത്തിനുളള പിഴ ആറു മാസത്തിനകം അടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിലവിലെ നിയമം. മുപ്പതു ദിവസത്തിനകം പിഴ അടയ്ക്കുന്നവര്‍ക്ക് കുറഞ്ഞ തുക അടച്ചാല്‍ മതി. എന്നാല്‍, മാസങ്ങളോളം പിഴയടയ്ക്കാതെ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ ഏറ്റവും കൂടിയ തുക പിഴ ചുമത്തിയിരുന്നു. ഇത് മന്ത്രിസഭ റദ്ദാക്കി. ഭേദഗതിചെയ്ത ഗതാഗത നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. പൊതുജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാകുന്ന വിധം ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ഇത് ആവര്‍ത്തിച്ചാല്‍ ഏറ്റവും കൂടിയ പിഴസംഖ്യ അടയ്‌ക്കേണ്ടിവരും. ഒരു വര്‍ഷം മൂന്നാം തവണയും ഇത്തരം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഇത്തരക്കാരുടെ കേസുകള്‍ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതിക്ക് കൈമാറും. ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും നിയമഭേദഗതി അനുശാസിക്കുന്നു.

ആറ് മാസത്തിനകം പിഴ അടക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഗതാഗതനിയമ ലംഘനത്തിനുളള പിഴ സംഖ്യ ഇരുപതിനായിരം റിയാലില്‍ കൂടിയാല്‍ ഇവരുടെ കേസുകളും പ്രത്യേക കോടതി പരിഗണിക്കും. ഇത്തരക്കാര്‍ ഒരു മാസത്തിനകം പിഴ അടയ്ക്കണമെന്നും ഗതാഗതനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends