Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കന്യാസ്ത്രീകളുടെ സമരം പതിനൊന്നാം ദിവസം: ചോദ്യംചെയ്യലില്‍ അറസ്റ്റുണ്ടാകില്ലെന്ന് പ്രതീക്ഷ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കത്തില്‍നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പിന്മാറി

18 SEPTEMBER 2018 07:58 AM IST
മലയാളി വാര്‍ത്ത

ബിഷപ്പ് വരും കൂളായിത്തന്നെ. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്നതിനു മുമ്പ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കത്തില്‍നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പിന്മാറിയതായി സൂചന. നാളത്തെ ചോദ്യംചെയ്യലില്‍ അറസ്റ്റുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം, നാളെ അറസ്റ്റ് ചെയ്യരുതെന്നും കന്യാസ്ത്രീപീഡനം സംബന്ധിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് ഇടക്കാല ഹര്‍ജി നല്‍കാന്‍ ആലോചനയുണ്ട്. അറസ്റ്റ് നീട്ടിവയ്ക്കണമെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാമെന്നും ആവശ്യപ്പെടാനാണു സാധ്യത.കൊലപാതകക്കേസില്‍ അഡ്വ. സി.പി. ഉദയഭാനു, നടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷ എന്നിവര്‍ ഈ ആവശ്യവുമായി െഹെക്കോടതിയെ സമീപിച്ച ചരിത്രമുണ്ട്. .
ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള ചോദ്യാവലിയും തയാറാക്കി. ചോദ്യംചെയ്യല്‍ ഒരു ദിവസം കൊണ്ടു പൂര്‍ത്തിയാകില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. അറസ്റ്റിന്റെ കാര്യം തീരുമാനിച്ചിട്ടില്ല. ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവു ശേഖരിക്കാന്‍ ഏതാനും ദിവസം വേണ്ടിവന്നേക്കും. അതിനിടെ ജലന്ധറിലേക്കു മടങ്ങരുതെന്നു നിര്‍ദേശിക്കും. ആദ്യം അന്വേഷണോദ്യോഗസ്ഥനായ വൈക്കം ഡിെവെ.എസ്.പിയും തുടര്‍ന്നു കോട്ടയം എസ്.പിയും ചോദ്യംചെയ്യും. അതിനിടെ, കേസ് ഒതുക്കിത്തീര്‍ക്കാന്‍ കന്യാസ്ത്രീക്കു പത്തേക്കര്‍ സ്ഥലം വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ ചില തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. തെളിവുകള്‍ക്കു കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ ബിഷപ്പിനെ വീണ്ടും വിളിച്ചുവരുത്തും. 24ന് അന്വേഷണ പുരോഗതി അറിയിക്കാനാണു ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിനു മുന്നില്‍ ഹാജരാകുന്നതിനു മുന്നോടിയായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതല ഒഴിഞ്ഞു. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ അന്വേഷണസംഘം പൂര്‍ത്തിയാക്കി. കന്യാസ്ത്രീയുടെ മൊഴിയിലെ െവെരുധ്യങ്ങള്‍ പരിഹരിച്ച് വ്യക്തത വരുത്തിക്കഴിഞ്ഞു. ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും. പൊരുത്തക്കേടുകള്‍ ദൂരീകരിക്കാന്‍ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനും അന്വേഷണസംഘം തുനിഞ്ഞേക്കും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (39 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (49 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends