കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് പിടിയിലായത്.
ഫാദര്‍ ജയിംസിനെതിരെ കര്‍ഷകന്റെ വൈദിക വിദ്യാര്‍ത്ഥിയായ മകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനു പരാതി നല്‍കിയിരുന്നു.ഇതിന്റെ പകപോക്കാനാണ് കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയത്.വൈദികന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്,ബന്ധു റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























