ട്രയിന്‍ തട്ടാതിരിക്കാന്‍ കൊച്ചുമകളെ പുറത്തേക്കെറിഞ്ഞു,വീഴ്ച്ചയുടെ ആഘാതത്തില്‍ കുഞ്ഞും ,ട്രയിന്‍ തട്ടി വീട്ടമ്മയും മരിച്ചു

ആടുമേയ്ക്കുന്നതിനിടെ ട്രാക്കിലേക്ക് കയറിയ വീട്ടമ്മ കൈയ്യിലിരുന്ന കൊച്ചുമകളെ രക്ഷിക്കാനായി ട്രാക്കിനു പുറത്തേയ്ക്ക് എറിഞ്ഞെങ്കിലും രക്ഷിക്കാനായില്ല. വീഴ്ച്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് കുഞ്ഞ് മരിച്ചത്.
കുട്ടിയുമായി ട്രാക്കിലേക്ക് കയറിയ ശേഷമാണ് ലിസി ട്രയിന്‍ വരുന്നത് കണ്ടത്.കുഞ്ഞിനെ രക്ഷിക്കാനായി ട്രാക്കിന് പുറത്തേക്ക് എറിഞ്ഞെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ ഗുരുതരമായി കുഞ്ഞിന് പരിക്കേല്‍ക്കുകയായിരുന്നു.
കൊരട്ടി പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി (54) കൊച്ചുമകള്‍ ജുവാന മേരി (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം.ആടുകളെ മേയ്ക്കാനാണ് ലിസി കുഞ്ഞുമായി പൊങ്ങം റയില്‍ വേ മേല്‍പ്പാലത്തിനു സമീപമെത്തിയത്.ഇതിനിടെ ആടുകള്‍ റയില്‍ വേ ട്രാക്കിലേക്ക് കയറി.ഇവയ്ക്ക് പിന്നാലെ പോയപ്പോഴാണ് അപകടമുണ്ടായത്. ലിസി സംഭവസ്ഥലത്ത് തന്നെ മരിച്ചു.ജുവാനയെ ട്രയിന്‍ യാത്രക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























