നവകേരളം സൃഷ്ടിക്കാന്‍ ഇനിയും എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണ്... പ്രളയ ബാധിതര്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ 5.26 കോടി രൂപയുടെ മരുന്നുകള്‍ കൈമാറി

നവകേരളം സൃഷ്ടിക്കാന്‍ ഇനിയും എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ലഭിച്ച മരുന്നുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് നല്‍കാന്‍ അടിയന്തര നടപടി എടുക്കും. പ്രളയ ദുരിതബാധിതര്‍ക്ക് വീടും, ജോലിയുമാണ് ഇനി ആവശ്യമെന്നും അതിനു വേണ്ടി സുമനസ്സുകള്‍ മുന്നോട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ഹരിയാന യൂണിറ്റിന്റെ വിഹിതമായി മൂന്ന് ലക്ഷം രൂപ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്ബര്‍ പോള്‍ ഡിക്കാലസ് കൈമാറി.
കഴിഞ്ഞ ദിവസമാണ് പ്രളയ ബാധിതര്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ 5.26 കോടി രൂപയുടെ മരുന്ന് ആരോഗ്യ വകുപ്പിന് കൈമാറിയത്. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് ഗോകുലം ഗോപാലനാണ് മരുന്നുകള്‍ കൈമാറിയത്. അസോസിയേഷന്‍ തെലുങ്കാന യൂണിറ്റ് ശേഖരിച്ച മരുന്നുകളാണ് നല്‍കിയത്.
https://www.facebook.com/Malayalivartha
























