അമ്മയ്ക്കൊപ്പം ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍ ചാവക്കാട് മഠത്തലവിശ്വനാഥ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. അമ്മയോടൊപ്പം ബസ് കാത്തുനിന്ന അമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നത് പതിനൊന്നുപേരായിരുന്നു.ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുവയസുകാരനായ ആദില്‍ എന്ന കുട്ടിയും മരിച്ചു. കാറിലുണ്ടായിരുന്നവരെ സ്വാകാര്യ ആശുപത്രികളിലായി ചികിത്സക്ക് പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha