Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയതികളില്‍; ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങള്‍ നടത്തുകയെന്ന് മന്ത്രി സി രവീന്ദ്രനാഥ്

18 SEPTEMBER 2018 05:33 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി കൊണ്ട് ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി.വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്‌കൂള്‍ സബ് ജില്ലാതല മത്സരങ്ങള്‍ ഏത് തരത്തില്‍ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുത്തു. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മാനുവല്‍ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.

ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങള്‍ നടത്തുകയെന്ന് മന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന മാന്വല്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്ബതുവരെ ആലപ്പുഴയില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

എല്ലാ മേളകളും ഡിസംബറില്‍ത്തന്നെ പൂര്‍ത്തിയാക്കണമെന്നും മൂന്നാംപാദ വര്‍ഷത്തില്‍ ക്ലാസുകള്‍ നഷ്ടപ്പെടാന്‍ ഇടവരുത്തരുതെന്നും മന്ത്രി നിര്‍ദേശിച്ചു. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ അവസാനം കൊല്ലത്തും നടക്കും. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കും. എല്‍പി, യുപി വിഭാഗ മത്സരങ്ങള്‍ സ്‌കൂള്‍തലത്തില്‍ അവസാനിക്കും. മത്സര ഇനങ്ങള്‍ കുറയ്ക്കില്ല. 232 ഇനവും മത്സരത്തില്‍ ഉണ്ടാകും. കലോത്സവദിനങ്ങള്‍ ചുരുക്കി വേദികളുടെ എണ്ണം വര്‍ധിപ്പിക്കും. മത്സരം രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കും. ജില്ലാതലത്തില്‍ വിധികര്‍ത്താക്കളെ സംസ്ഥാനതലത്തില്‍നിന്ന് നേരിട്ട് നല്‍കും. ഇതോടെ ജില്ലാ മത്സരങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ വിധിനിര്‍ണയം സാധ്യമാകും. ഗ്രേസ് മാര്‍ക്കിന് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (8 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (19 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

Malayali Vartha Recommends