ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും; ഫ്രാങ്കോയെ വരിഞ്ഞ് മുറുക്കാൻ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി റെഡി... കൊച്ചി തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ പത്ത് മണിക്ക് മുന്‍പ് ഹാജരാകണമെന്ന് അന്വേഷണ സംഘം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. ഫ്രാങ്കോയെ വരിഞ്ഞ് മുറുക്കാൻ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയ്യാറാക്കി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഇന്ന് പത്ത് മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഷപ്പ് ഹാജരാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതത വന്നിട്ടില്ല.
കേസിലെ എസ്‍പി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൈക്കത്തും കോട്ടയത്തുമായി ഉണ്ടെങ്കിലും കൊച്ചി തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്താല്‍ മതി എന്ന നിഗമനത്തിലാണ് അവസാനം പൊലീസ് എത്തിയത്. എന്നാല്‍ ബിഷപ്പ് കേരളത്തിലെത്തിയോ എന്നത് സംബന്ധിച്ച് ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത വന്നിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് യാത്ര പുറപ്പെട്ടിട്ടുണ്ടെന്നാണ് അവസാനം അറിഞ്ഞ വിവരം. ഏത് മാര്‍ഗമാണ് അദ്ദേഹം കേരളത്തിലെത്തുക എന്നത് സംബന്ധിച്ചും അറിഞ്ഞിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥരെയും ബിഷപ്പ് ഇതുവരെ ബന്ധപ്പെട്ടില്ലെന്നാണ് വിവരം. ഒന്നിലധികം ദിവസം ചോദ്യം ചെയ്യാന്‍ വേണ്ടി വരും എന്നതിനാല്‍ ഇന്ന് അറസ്റ്റിനുള്ള സാധ്യത കുറവാണ്. അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമൊന്നുമില്ലെങ്കിലും അറസ്റ്റ് ഉടനുണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇത് രണ്ടാം തവണയാണ് ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തിരുന്നു.
ഇപ്പോള്‍ മൊഴികളിലുള്ള അവ്യക്തതയെ തുടര്‍ന്നാണ് വീണ്ടു ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ച് ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുക. മൂന്ന് തെളിവുകൾ പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാൽ പുതുതായി കണ്ടെത്തിയ മറ്റുതെളിവുകൾ ഏതെല്ലാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്താൻ തയാറായില്ല.
https://www.facebook.com/Malayalivartha
























