Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രമാക്കി ചുരുക്കി, 14 ജില്ലകളിലെയും എ ഗ്രേഡില്‍ ഒന്നാം സ്ഥാനം നേടുന്നവരുടെ സൃഷ്ടികള്‍ സംസ്ഥാനതലത്തില്‍ കൂടി പരിഗണിച്ച് മൂല്യനിര്‍ണയം നടത്തി വിജയികളെ നിശ്ചയിക്കും

19 SEPTEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ വര്‍ഷം മൂന്ന് ദിവസം മാത്രമാക്കി ചുരുക്കി. ഡിസംബര്‍ 7,8,9 തിയതികളിലായാണ് കലോത്സവം നടക്കുക. രചനാ മത്സരങ്ങള്‍ ജില്ലാതലത്തില്‍ മാത്രമാക്കുകയും ചെയ്തു. പകരം ജില്ലാതലങ്ങളില്‍ ഒരേ വിഷയത്തില്‍ ഒരേ ദിവസം രചനാ മത്സരങ്ങള്‍ നടത്തും. 14 ജില്ലകളിലെയും എ ഗ്രേഡില്‍ ഒന്നാം സ്ഥാനം നേടുന്നവരുടെ സൃഷ്ടികള്‍ സംസ്ഥാനതലത്തില്‍ കൂടി പരിഗണിച്ച് മൂല്യനിര്‍ണയം നടത്തി വിജയികളെ നിശ്ചയിക്കും.

ഇതോടെ സംസ്ഥാനതലത്തില്‍ ജില്ലാ കലോത്സവങ്ങള്‍ നാലില്‍ നിന്ന് രണ്ട് ദിവസമാക്കി ചുരുക്കാനും തീരുമാനിച്ചു. നവംബര്‍ 12നും 24നും ഇടയിലായി ജില്ലാ കലോത്സവം പൂര്‍ത്തിയാക്കണം. കലോത്സവ വിജയികള്‍ക്ക് വ്യക്തിഗത ട്രോഫി, കാഷ് െ്രെപസ് എന്നിവ ഉണ്ടാകില്ല. ഈ വര്‍ഷം ആലപ്പുഴ ജില്ലയാണ് കലോത്സവത്തിന് വേദിയാകുക. ചെലവ് ചുരുക്കിയും ആര്‍ഭാടം ഒഴിവാക്കിയുമുള്ള കലോത്സവത്തിനും ശാസ്‌ത്രോത്സവത്തിനും ഉദ്ഘാടന, സമാപനസമ്മേളനങ്ങള്‍ ഉണ്ടാകില്ല. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണം കുടുംബശ്രീയാണ് വിളമ്പുക. സര്‍ട്ടിഫിക്കറ്റും ഗ്രേസ് മാര്‍ക്കും നല്‍കും.

സബ്ജില്ലാതല മത്സരങ്ങള്‍ ഒക്‌ടോബര്‍ 20നും നവംബര്‍ മൂന്നിനും ഇടയിലായി നടത്തും. ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. പരമാവധി രണ്ട് ദിവസം എടുക്കാം. സ്‌കൂള്‍തല മേളകള്‍ ഒക്‌ടോബര്‍ ഒന്നിനും 13നും ഇടയില്‍ നടത്തും. എല്‍.പി, യു.പിതല മത്സരങ്ങള്‍ ഇത്തവണ സ്‌കൂള്‍തലത്തില്‍ മാത്രമായിരിക്കും.

സംസ്ഥാന ശാസ്‌ത്രോത്സവം നവംബര്‍ 24, 25 തിയതികളില്‍ കണ്ണൂരില്‍ നടത്തും. നേരത്തെ മൂന്ന് ദിവസമായിരുന്നത് രണ്ട് ദിവസമാക്കി ചുരുക്കി. എട്ട് മുതല്‍ പ്ലസ്ടു തലം വരെയുള്ളവര്‍ക്ക് മാത്രമായിരിക്കും ശാസ്‌ത്രോത്സവം. ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരത്തില്‍ നടത്തും. സബ്ജില്ല മത്സരങ്ങള്‍ ഒക്‌ടോബറില്‍ നടത്തും. എല്‍.പി, യു.പി വിദ്യാര്‍ഥികളെ കലോത്സവത്തില്‍ നിന്നും ശാസ്‌ത്രോത്സവത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു ഭാരവാഹികളായ പി. ഹരിഗോവിന്ദന്‍, എ.കെ. സൈനുദ്ധീന്‍ എന്നിവര്‍ യോഗത്തില്‍ പ്രതിഷേധിച്ചു. ഭൂരിപക്ഷം കുട്ടികളെ ഒഴിവാക്കി ഗ്രേസ്മാര്‍ക്കിന് മാത്രമായി മേളകള്‍ നടത്തരുതെന്നും ഇരുവരും ആവശ്യപ്പെട്ടു.

സ്‌കൂള്‍ കായിക മേള ഒക്‌ടോബറില്‍

സ്‌കൂള്‍ കായിക മേള ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടത്തും. ഒരു ജില്ലയില്‍ നിന്ന് ഒരു ഇനത്തില്‍ രണ്ടില്‍ അധികം പേരെ പങ്കെടുപ്പിക്കില്ല. കഴിഞ്ഞവര്‍ഷം വരെ ജില്ലയില്‍ നിന്ന് മൂന്ന് വീതം കുട്ടികള്‍ പങ്കെടുത്തിരുന്നു.ഇതുവഴി ആയിരം കുട്ടികളെ സംസ്ഥാന മത്സരത്തില്‍ കുറക്കാന്‍ കഴിയും. കായിക മേളയില്‍ കിഡീസ് വിഭാഗം മത്സരം ഒഴിവാക്കി. ഗെയിംസ് മത്സരങ്ങളില്‍ ഇത്തവണ സംസ്ഥാന മത്സരങ്ങള്‍ ഉണ്ടാകില്ല. ഇവ സോണല്‍ മത്സരങ്ങളില്‍ അവസാനിക്കും. കായിക മേള വിജയികള്‍ക്കും ട്രോഫി, മെഡല്‍, കാഷ് െ്രെപസ് എന്നിവ ഉണ്ടാകില്ല. സര്‍ട്ടിഫിക്കറ്റും ഗ്രേസ് മാര്‍ക്കും ലഭിക്കും. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (26 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (35 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (39 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (44 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (49 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (54 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends