കുതിച്ചുയരാൻ കണ്ണൂര്‍ ഒരുങ്ങിക്കഴിഞ്ഞു; വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്; യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ നാളെ മുതൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നു. വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കൽ നാളെ മുതൽ ആരംഭിക്കും. വിമാനത്താവളത്തില്‍ ഡി ജി സി എ വിദഗ്ധ സംഘം നടത്തുന്ന പരിശോധന ഇന്ന് പൂര്‍ത്തിയാകും. വിമാനത്താവളത്തിന് ലൈസെന്‍സ് നല്‍കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് നടക്കുന്നത്. വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ നാള നടക്കുക
പരിശോധന പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ പരീക്ഷണ പറക്കലിനായി വലിയ യാത്രാ വിമാനം കണ്ണൂരില്‍ ഇറങ്ങും.എയര്‍ ഇന്ത്യയുടെ 200 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമായിരിക്കും പരീക്ഷണ പാറക്കല്‍ നടത്തുന്നത്.ചെറു വിമാനം ഉപയോഗിച്ചുള്ള കാലിബ്രേഷന്‍ പരിശോധന വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.ഈ മാസം അവസാനം തന്നെ തന്നെ അന്തിമ ലൈസെന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ.അടുത്ത മാസം ഉദ്ഘടനം നടത്തുക ലക്‌ഷ്യം വച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ഡി ജി സി എ ഡെപ്യൂട്ടി ഡയറക്ടര്‍ സന്താനം,അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ കുമാര്‍ എന്നിവരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നത്. വിമാനത്താവളത്തിന് ലൈസെന്‍സ് അനുവദിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് പുരോഗമിക്കുന്നത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ സംഘത്തിെൻറ പരിശോധന തുടങ്ങി കഴിഞ്ഞിരുന്നു. കണ്ണൂർ വിമാനത്താവളം ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മറ്റെല്ലാ അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ക്ലിയറൻസ്, കസ്റ്റംസ് ഡിക്ലറേഷൻ, ഡി.വി.ഒ. ആർ കമ്മീഷനിങ്ങ് തുടങ്ങിയവയുടെ അനുമതി വിവിധ വകുപ്പുകൾ നേരത്തെ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























