Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഒരേ ഒരു ഉത്തരം തേടി കേരളം... ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ? 

19 SEPTEMBER 2018 09:01 AM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണായക ദിനം. ബിഷപ്പിനും കന്യാസ്ത്രീക്കും വേണ്ടി കേരളം മൊത്തം പ്രാര്‍ത്ഥനയിലാണ്. ബിഷപ്പിന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയായിരിക്കും കന്യാസ്ത്രീമരുടെ സമരത്തിന്റെ ഗതി. 

തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ ഹജരാകുന്നതിനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കെ കേരളം ആകാക്ഷയിലാണ്. ഇവിടെയുള്ള ഹൈടെക്ക് കേന്ദ്രത്തിലാകും ചോദ്യം ചെയ്യല്‍ നടക്കുക.

ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തെക്കുറിച്ച് തീരുമാനമെടുത്തത്. ഇന്നലെ കൊച്ചിയില്‍ എത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ സ്‌റ്റേഷനില്‍ തന്നെ തങ്ങുകയാണ്.

ഞായറാഴ്ച്ച സ്വകാര്യ സുരക്ഷാ ഭടന്മാര്‍ക്കൊപ്പം ജലന്ധറില്‍ നിന്നും പുറപ്പെട്ടുവെന്നാണ് സൂചനകള്‍ എന്നാല്‍, ഇപ്പോള്‍ ബിഷപ്പ് എവിടെയാണെന്ന കാര്യം വ്യക്തമല്ല. അതേസമയം ബിഷപ്പ് തിങ്കളാഴ്ച കൊച്ചിയിലെത്തിയതായും മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

എറണാകുളം പോലീസ് ക്ലബ്, അവിടെയുള്ള ചോദ്യം ചെയ്യല്‍ കേന്ദ്രം, വൈക്കം പോലീസ് സ്‌റ്റേഷന്‍, ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ ആധുനിക ചോദ്യചെയ്യല്‍ കേന്ദ്രം, കോട്ടയം പോലീസ് ക്ലബ്, എ.ആര്‍. ക്യാമ്പ് എന്നിവിടങ്ങളില്‍ ചോദ്യംചെയ്യലിനുള്ള സൗകര്യവും സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ ഇവിടെ എവിടേക്കെങ്കിലും മാറ്റുന്നതിനാണ് പദ്ധതി. 

പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷയും ശക്തമാക്കി. സുരക്ഷയ്ക്കായി, മഫ്തിയിലടക്കം 1000 പോലീസുകാരുടെ സേവനമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ കോട്ടയം ജില്ലയില്‍ എത്തിയ ബിഷപ്് കറുകച്ചാലിലെ ബന്ധുവീട്ടില്‍ തങ്ങിയെന്നാണു വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (20 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

Malayali Vartha Recommends