ഡ്യൂട്ടിക്കിടെ ഒരു സ്പർശന സുഖം; കൊച്ചി നഗരത്തിൽ പെൺകുട്ടികൾ കാൽനട യാത്ര ചെയ്യുന്നതിനിടെ കൈയിൽ തൊട്ടുരസുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു...

കൊച്ചി നഗരത്തിൽ കാൽനട യാത്രചെയ്യുന്ന കോളേജ് വിദ്യാർത്ഥിനികളടക്കമുള്ള പെൺകുട്ടികളെ അവരറിയാതെ തൊട്ടുരുമ്മുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തരത്തിലുളള ഞരമ്പ് രോഗികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന തലക്കെട്ടോടെയാണ് എഫ്ബി പോസ്റ്റ്.
ഈ മാസം 18ന് അതായത് ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പളളിയുടെ മുന്നിലൂടെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്ബോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം. സംഭവം കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വിഡിയോ ആണ് ഇപ്പോള്‍ എഫ്ബിയില്‍ പ്രചരിക്കുന്നത്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
എത്രയും വേഗം ഷെയര്‍ ചെയ്യൂ.. ഈ പോലീസുകാരന്റെ ഞരമ്ബുരോഗം കാണുക. അധികൃതരെ എത്രയും വേഗം നടപടി എടുക്കൂ.. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ആണ് ഈ സംഭവം. കോളേജ് കുട്ടികള്‍ അടക്കം, സ്ത്രീകളുടെയും കയ്യില്‍ തൊടുകയും, ഉരസ്സുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇതുപോലുള്ള ഓഫീസര്‍ മാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം. നമ്മുടെ നല്ലവരായ പോലീസ് ഉദ്യാഗസ്ഥന്മാരെ ഇവരെ പോലുള്ള ഓഫീസര്‍ മാരാണ് പറയിപ്പിക്കുന്നത്.
അതേസമയം, തേവരയിലെ ഞരമ്പ് രോഗി ഹോം ഗാർഡ് ആണെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് വഴിയുള്ള കേരള പൊലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട സ്റ്റേഷൻ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് ഫേസ്ബുക്കിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























