യാത്രയ്ക്കിടെ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് ഗുരുതര പരിക്ക്

തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കായംകുളം റെയില്‍വെ സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. തൃക്കുന്നപ്പുഴ മേടയില്‍പടീറ്റതില്‍ ഗിരീഷിന്റെ മകന്‍ സായൂജി(2)നാണ് പരിക്കേറ്റത്. സായൂജിനെ ഉടന്‍തന്നെ ആര്‍.പി.എഫിന്റെ സഹായത്തോടെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിരോധ മരുന്ന് ഇല്ലാഞ്ഞതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് പോകാനായി എത്തിയതായിരുന്നു ഗിരീഷും കുടുബവും. ബന്ധുവിന്റെ കൂടെ നിന്നിരുന്ന സായൂജിനെ പ്ലാറ്റ്‌ഫോമിലൂടെ എത്തിയ തെരുവ് നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ നായയെ തുരത്തിയെങ്കിലും സായൂജിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. കായംകുളം റെയില്‍വെ സ്‌റ്റേഷനില്‍ തെരുവ് നായ്കളുടെ ആക്രമണം കാരണം ട്രെയിന്‍ യാത്രക്കാര്‍ ഏറെ നാളായി ഭീതിയിലാണ്.
"
https://www.facebook.com/Malayalivartha
























