ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ ഒരുക്കിയിരിക്കുന്നത് പ്രത്യേക സംവിധാനം; ആധുനിക സംവിധാനങ്ങളുടെ മുമ്പില്‍ ഫ്രാങ്കോ വീണാല്‍ തീര്‍ന്നു; മുഖ ഭാവങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ ഒരുക്കിയിരിക്കുന്നത് 5 ക്യാമറകള്‍; 100ലേറെ ചോദ്യങ്ങള്‍ ഫ്രാങ്കോയ്ക്കായി കാത്തിരിക്കുമ്പോള്‍...

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ഒരുക്കിയിരിക്കുന്നത് ആധുനിക സംവിധാനങ്ങള്‍. തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക . അഞ്ച് ക്യാമറകള്‍ സജ്ജമാക്കിക്കിയിട്ടുണ്ട് ചോദ്യം ചെയ്യലിന് ഭാഗമായി .അതില്കൂടി ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മുഖഭാവവും എല്ലാം മനസിലാക്കാന്‍ സാധിക്കും എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത് .രണ്ട് മുറികളിലായിട്ടാണ് ചോദ്യം ചെയ്യലുകള്‍ ആണ് ഉണ്ടാകുക ആദ്യ മുറിയില്‍ മുഖാ മുഖമുള്ള ചോദ്യം ചെയ്യലും പിന്നെ ഉള്ളത് മൊഴി പരിശോധനയും ആണ്.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ മാസം 25നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. നാളെ ബിഷപ്പിനെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റിയത്. ഗുരുതര ആരോപണങ്ങളുടെ പേരില്‍ മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിന്റെ പേരില്‍ അവര്‍ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രധാന വാദം. ഇതിന്റെ പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ.
പരാതിക്കാരി മഠത്തിലെ ശല്യക്കാരിയായിരുന്നു. സ്ഥലം മാറ്റിയതിന്റെ പേരില്‍ കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തി. പൊലീസിന് കൊടുത്ത ആദ്യ മൊഴിയിലും മെഡിക്കല്‍ പരിശോധനയിലും ബലാത്സംഗമെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്നും ജലന്ധര്‍ ബിഷപ്പ് ബോധിപ്പിച്ചു. എന്നാല്‍, കന്യാസ്ത്രീക്ക് ബിഷപ്പിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദം സഹോദരി തള്ളി
https://www.facebook.com/Malayalivartha
























