കെവിന്‍ വധക്കേസിലെ പതിനാലാം പ്രതിക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കെവിന്‍ വധക്കേസിലെ പതിനാലാം പ്രതി റെമീസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചതിന് കോട്ടയം സ്വദേശിയായ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഈ പ്രതിക്കെതിരെ ഗൂഢാലോചനയടക്കമുള്ള കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. സമാനകുറ്റം ചുമത്തിയിട്ടുള്ള നാല് പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
റോമന്‍ കത്തോലിക്ക സഭാംഗമായ നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ സഹോദരന്‍ ഷാനുവും പിതാവ് ചാക്കോയും മറ്റ് പ്രതികളും ചേര്‍ന്ന് കെവിനെ വകവരുത്തിയെന്നാണ് കേസ്. ദളിത് െ്രെകസ്തവ വിഭാഗത്തില്‍പെട്ട കെവിന്റെ മൃതദേഹം മേയ് 28 ന് തെന്മലയിലെ ഒരു പുഴയില്‍ നിന്നാണ് കണ്ടെടുത്തത്.
"
https://www.facebook.com/Malayalivartha
























