ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് കോട്ടയം എസ്പി; അറസ്റ്റ് തെളിവുകള്‍ ബോധ്യപ്പെട്ട ശേഷമെന്ന് അന്വേഷണ സംഘം; കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്‌റെയുമായി വൈക്കം ഡി വൈഎസ് പി കെ സുഭാഷ്, കോട്ടയം എസ്പി എസ് ഹരിശങ്കര്‍ എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനായി, അന്വേഷണ സംഘം കൊച്ചിയിലെത്തി. 11 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു.
കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്‌റെയുമായി വൈക്കം ഡി വൈഎസ് പി കെ സുഭാഷ്, കോട്ടയം എസ്പി എസ് ഹരിശങ്കര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടാകില്ലെന്നും എന്നാല്‍ തെളിവുകള്‍ ബോധ്യപ്പെട്ട ശേഷമാവും അറസ്റ്റുണ്ടാവുകയെന്നും ഡി വൈഎസ് പി കെ സുഭാഷ് വ്യ ക്തമാക്കി.
ഗുരുതരമായ കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐജിയുടെ സാനിധ്യത്തിലാവും ചോദ്യം ചെയ്യല്‍. ഡി വൈഎസ് പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് ചോദ്യം ചെയ്യല്‍ നടക്കുക.
തൃപ്പൂണിത്തുറയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് ഫ്രാങ്കോ മുളക്കലിനോട് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്. ചോദ്യംചെയ്യല്‍ 3 ദിവസം വരെ നീണ്ടു നില്‍ക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha

























