ബിഷപ്പ് പദവി ദുരുപയോഗം ചെയ്ത് കന്യാസ്ത്രീയുമായി ലൈംഗികബന്ധം

പീഡനശ്രമം തെളിയിക്കുവാന്‍ ശക്തമായ തെളിവുകളില്ലാതെ അന്വേഷണ സംഘം. ഉഭയ സമ്മതപ്രകാരം സെക്സ് നടന്നു എന്നു വരുത്തിക്കാനുള്ള ബിഷപ്പിന്റെ ശ്രമങ്ങള്‍ പൊളിക്കുവാന്‍ പോലീസിന് കഴിയുന്നില്ല. ബിഷപ്പ് പദവി ദുരുപയോഗം ചെയ്തു എന്ന വകുപ്പുപയോഗിച്ച് ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണ ടീമിന്റെ അവസാന ശ്രമം.
ഈ വകുപ്പുപയോഗിച്ചാല്‍ ഒരു പക്ഷേ കോടതിയില്‍ നിന്ന് പെട്ടെന്നുതന്നെ ജാമ്യം നേടാന്‍ കഴിയും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒടുവില്‍ പോലീസ്. തല്ലിയും തലോടിയുമുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ബിഷപ്പിന്റെ മൊഴിയെടുക്കലോടെ പൂര്‍ത്തിയാകും. മൊഴിയെടുക്കലിനു മുന്‍പായി അന്വേഷണോദ്യോഗസ്ഥന്‍ ഡി.ജി.പി ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിഷപ്പും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിട്ടുണ്ട് എന്നുതന്നെ പോലീസ് ഉറപ്പിക്കുന്നു.
ഇത് ഉഭയ സമ്മതപ്രകാരമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരിക്കും ഇനി ബിഷപ്പില്‍ നിന്നുണ്ടാകാന്‍ പോകുന്നത്. പീഡന ശ്രമത്തില്‍ തെളിയിക്കുന്ന തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴയ്ക്കുന്നത്. എന്നാല്‍ ബിഷപ്പ് എന്ന തന്റെ പദവി ദുരുപയോഗം ചെയ്തു എന്ന വകുപ്പുപയോഗിച്ച് ബിഷപ്പിനെ അറസ്റ്റുചെയ്യാനാണ് അന്വേഷണ ടീമിന്റെ ശ്രമം. ബിഷപ്പിന്റെ മൊഴിയെടുക്കല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡി.ജി.പിയും വിലയിരുത്തും. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയോടെയേ അറസ്റ്റുണ്ടാകൂ.
കന്യാസ്ത്രീയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്ന് അന്വേഷണ സംഘത്തോടും, മാധ്യമങ്ങളോടും ബിഷപ്പ് പറയുമ്പോഴും, ബലാത്സംഘം നടന്നിട്ടില്ലെന്ന് അദ്ദേഹം പലകുറി ആവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പിന്റെ സൂക്ഷ്മമായ സംസാര രീതി അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. ഇതിന്മേലാണ് ചോദ്യാവലിയും തയ്യാറാക്കിയിരിക്കുന്നത്.
സാധാരണ തൊഴിലിടങ്ങളിലെ പീഡനം എന്ന ശക്തമായ വകുപ്പാണ് ബിഷപ്പിനെതിരെ അന്വേഷണ സംഘം ചുമത്താനിരിക്കുന്നത് . ഇവിടെ തൊഴിലിടമല്ലെങ്കില്‍ കൂടെ ഉന്നത പദവില്‍ ഇരിക്കുന്ന ആള്‍ പദവി ദുരുപയോഗം ചെയ്ത് താഴെ സേവനം അനുഷ്ഠിക്കുന്ന കന്യാസ്ത്രീയെ വീഴ്ത്തിയെന്നാവും പോലീസ് ചുമത്തുന്ന കേസുകളില്‍ പ്രധാനം.
അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാലിനായി കേന്ദ്രത്തിലെത്തി, 11 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് കോട്ടയം എസ്പി അറിയിച്ചത്. ഇതുസംബന്ധിച്ച് കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെയുമായി വൈക്കം ഡി വൈഎസ് പി കെ സുഭാഷ്, കോട്ടയം എസ്പി എസ് ഹരിശങ്കര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടാകില്ലെന്നും എന്നാല്‍ തെളിവുകള്‍ ബോധ്യപ്പെട്ട ശേഷമാവും അറസ്റ്റുണ്ടാവുകയെന്നും ഡി വൈഎസ് പി കെ സുഭാഷ് വ്യക്തമാക്കി. ഗുരുതരമായ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐജിയുടെ സാനിധ്യത്തിലാവും ചോദ്യം ചെയ്യല്‍. ഡി വൈഎസ് പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് ചോദ്യം ചെയ്യല്‍ നടക്കുക.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഫ്രാങ്കോ മുളക്കലിനോട് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്. ചോദ്യംചെയ്യല്‍ 3 ദിവസം വരെ നീണ്ടു നില്‍ക്കും എന്നാണ് സൂചന.
ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആധുനിക ചോദ്യം ചെയ്യല്‍ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് ക്യാമറകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും. ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയില്‍ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും.
https://www.facebook.com/Malayalivartha

























