ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞു ; ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

കുണ്ടന്നൂർ മേൽപാല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞു. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാർത്താവിനിമയ കേബിളായ സീ–മീ–വീ 3 (തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3) ആണു മുറിഞ്ഞത്. പെട്ടെന്നു തന്നെ ബദൽ ലൈനിലൂടെ സിഗ്നലുകൾ മാറ്റിവിട്ടതിനാൽ ഉപയോക്താക്കളെ കാര്യമായി ബാധിച്ചില്ല. 24,500 മൈൽ നീളമുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖലയാണിത്. കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഇന്റര്‍നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഏഷ്യ, ആഫ്രിക്ക, യുറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സീ–മീ–വീ 3 യുടെ ജംക്‌ഷൻ ബോക്സിനു തകരാർ പറ്റി. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ മൂന്നെണ്ണത്തിൽ ഒരെണ്ണമാണു തകർന്നത്. ഇതോടെ ബിഎസ്എൻഎല്ലിന്റേത് ഉൾപ്പെടെ ഇന്റർനെറ്റ് വിനിമയ ശേഷിയിൽ കുറവുണ്ടായി എന്നാണു കണക്കാക്കുന്നത്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡാണ് (വിഎസ്എൻഎൽ) സീ–മീ–വീ3 സിഗ്നൽ ഇന്ത്യയിൽ സ്വീകരിക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണു സീ–മീ–വിയുടെ ഇന്ത്യയിലെ ഹബ്.
https://www.facebook.com/Malayalivartha

























