ഇറങ്ങാന്‍ ശ്രമിക്കവേ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ നിന്നും യുവതി ചാടി... വീഴ്ചയില്‍ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയില്‍ കുടുങ്ങിയ യുവതിയുടെ കൈയറ്റു

പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് മധുര സ്വദേശിനി തലൈമ(32)യുടെ ഇടതു കൈയാണ് അറ്റുപോയത്. ഇറങ്ങാന്‍ ശ്രമിക്കവേ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ നിന്നും യുവതി ചാടിയപ്പോഴുണ്ടായ വീഴ്ചയില്‍ ഇവരുടെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. നാടോടികളായ ദന്പതികള്‍ ഓച്ചിറയില്‍നിന്നുമാണ് ട്രെയിനില്‍ കയറിയതെന്നാണു വിവരം.
നിലവിളി ശബ്ദംകേട്ട് ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന് ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കൈഅറ്റ നിലയില്‍ കണ്ടെത്തുകയും കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കൈയുടെ തോളിനും മുട്ടിനും ഇടയിലുള്ള ഭാഗം മുഴുവന്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേര്‍ക്കല്‍ സാധ്യമല്ലാത്തതിനാല്‍ ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തി തോളിന്റെ ഭാഗം അടച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























