സ്പർശന സുഖം നാട്ടിലെങ്ങും പാട്ടായി; പെൺകുട്ടികൾ കാൽനട യാത്ര ചെയ്യുന്നതിനിടെ കൈയിൽ തൊട്ടുരസിയ ഹോംഗാര്‍ഡിന് എട്ടിന്റെ പണി...

കൊച്ചി നഗരത്തിൽ കാൽനട യാത്രചെയ്യുന്ന കോളേജ് വിദ്യാർത്ഥിനികളടക്കമുള്ള പെൺകുട്ടികളെ അവരറിയാതെ തൊട്ടുരുമ്മിയ ഹോംഗാര്‍ഡിന് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. തേവരയില്‍ ലൂര്‍ദ് പള്ളിക്കു സമീപം ട്രാഫിക് ഡ്യൂട്ടിക്കിടെ സ്ത്രീകളെ ശല്യം ചെയ്ത ഹോംഗാര്‍ഡ് ശിവകുമാറിനെതിരെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിബി ടോമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീകളെ അപമര്യാദയായി പെരുമാറിയതിന് ഐപിസി 354 പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ ചുമത്തുന്ന വകുപ്പാണ് ഐപിസി 354. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണവിധേയന്റെ പ്രവൃത്തി തനിക്ക് അപമാനമുണ്ടാക്കിയെന്ന സ്ത്രീയുടെ മൊഴി മാത്രം മതി കേസ് റജിസ്റ്റര്‍ ചെയ്യാന്‍. രണ്ടുവര്‍ഷം വരെ തടവും പിഴയുമാണു ശിക്ഷ
ഇന്നലെയാണ് പട്ടാപ്പകല്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഹോംഗാർഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൊച്ചി തേവര ലൂര്‍ദ് പളളിയുടെ മുന്നിലൂടെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്പോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം. സംഭവം കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വീഡിയോ ആണ് ഫേസ്ബുക്കില്‍ പ്രചരിച്ചത്.
https://www.facebook.com/Malayalivartha

























