നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണിയിലെ കുലുക്കമ്പാറ മുഹമ്മദലിയുടെ മകന്‍ തേജസ് ഖാന്‍ എന്ന മുന്ന(24) ആണ് മരിച്ചത്?. സഹയാത്രികനായ എടവണ്ണ കുന്നുമ്മല്‍ സ്വദേശിയെ പരിക്കേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ കുണ്ടുതോട് പള്ളിപ്പടിയില്‍ വെച്ചാണ് അപകടം
മാതാവ്: മറിയം (പാലപറമ്പ്). ഭാര്യ:ശിബില (ചുങ്കത്തറ). മകന്‍: തബ് ശീര്‍. സഹോദരങ്ങള്‍: തം ജീദ്, തസ്‌നി (ചോക്കാട്). മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചന്തക്കുന്ന് മുക്കട്ട ജുമാ മസ്ജിദില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ഖബറടക്കും.
https://www.facebook.com/Malayalivartha

























