കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിളളല്‍... ചരക്കു ട്രെയിനും കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനും വൈകി

കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍. പുലര്‍ച്ചെ നാലോടെ സമീപവാസിയാണ് വിള്ളല്‍ കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് റെയില്‍വേ അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് വിദഗ്ധരെത്തി പ്രശ്‌നം പരിഹരിച്ചു. വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ചരക്കു ട്രെയിനും കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനും വൈകി. കുമാരനല്ലൂര്‍ മേല്‍പാലത്തിനടിയില്‍ ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ പുത്തൂര്‍ ജോയി എന്ന പ്രദേശവാസി ട്രെയിന്‍ പോയപ്പോള്‍ വലിയ ശബ്ദം കേട്ടാണ് പാളത്തില്‍ നോക്കിയത്. തുടര്‍ന്നാണ് വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ സമീപവാസിയായ ഓട്ടോ െ്രെഡവറെ കൂട്ടി വിവരം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ പണിപ്പെട്ടാണ് റെയില്‍വേ അധികൃതര്‍ തകരാര്‍ മാറ്റിയത്.
https://www.facebook.com/Malayalivartha

























