പറഞ്ഞ മൊഴികളിൽ ഉറച്ച് ബിഷപ്പ് ... ഞാൻ നിരപാരാധിയാണ്; കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരി... അതിനാൽ തന്നെ പലതവണ ശാസിക്കേണ്ടി വന്നു; കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശമെന്ന് ഫ്രാങ്കോ മുളയ്ക്കൽ

തൃപ്പൂണിത്തുറയിലെ പൊലീസ് ക്ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിലാണ് ബിഷപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ കുറുവിലങ്ങാട്ടെ മഠത്തിൽ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയായിരുന്നു. അതിനാൽ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയിൽ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു.
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശമുണ്ടെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിച്ചു. താൻ നിരപരാധിയാണെന്നും ബിഷപ്പ് വ്യക്തമാക്കി. ഇതിന് പിന്നിൽ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























