ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കന്യാസ്ത്രീക്ക് വ്യക്തിവൈരാഗ്യമെന്ന് ബിഷപ്പ് ഫ്രാങ്കോ

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് ഓഫീസ് സെല്ലിലാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു.
കോട്ടയം എസ്.പിയും വൈക്കം ഡിവൈഎസ്പിയും ചേര്‍ന്നാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. അറസ്റ്റ് വേണ്ടിവന്നാല്‍ ചെയ്യേണ്ട മുന്നൊരുക്കള്‍ പോലീസ് നടത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ പോലീസ് വിലക്കി.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. മെയ് അഞ്ചിനു മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് ബിഷപ്പ് പറയുന്നത്. ചോദ്യം ചെയ്യല്‍ ഇനിയും നീളാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























