Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

കരുത്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗിക പീഡനകേസിൽ അറസ്റ്റിലായതിന് പിന്നിൽ കുഞ്ഞാടുകളുടെ ശക്തമായ പോരാട്ടം; ഈ പോരാട്ടം മറ്റുള്ള കന്യാസ്ത്രീകൾ കൂടി ഏറ്റെടുത്താൽ സഭയിൽ ഭൂമികുലുക്കമുണ്ടാകും...

22 SEPTEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി; കെ രാധാകൃഷ്ണന് വോട്ട് ചെയ്യണം

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം റോഡ് ഷോ; കനത്ത സുരക്ഷ

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

ബൈബിളിലെ ഏറ്റവും സുപ്രധാനമായ ഭാഗമാണ് ഇടയനും ആട്ടിൻകുട്ടിയും. ഇടയൻ ആട്ടിയോടിക്കുന്നതോടെ ചിതറിയോടുന്ന ആട്ടിൻകുട്ടികളെയാണ് ബൈബിളിൽ കാണുന്നത്. എന്നാൽ അതിനു വിരുദ്ധമായിട്ടുള്ള കാര്യമാണ് കേരളത്തിൽ അരങ്ങേറിയത്. ചിതറിയോടാതെ വലിയ ഇടയനെ ആട്ടിയോടിച്ച ആട്ടിന്കുട്ടികളെയാണ് ഇവിടെ എല്ലാവരും കണ്ടത്. കന്യാസ്ത്രീകൾക്ക് നേരെ സഭാതലപ്പത്തുള്ളവർ നടത്തുന്ന പീഡന രഹസ്യങ്ങൾ ചങ്കൂറ്റത്തോടെ പുറത്ത് കൊണ്ടുവരികയായിരുന്നു ഈ കുഞ്ഞാടുകൾ.

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചൂഷണം ചെയ്‌തെന്ന പരാതിയില്‍ 88 ദിവസത്തിനുശേഷമാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. സഭയുടെ ശക്തമായ പിന്തുണയുമായി, ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢനത്തിരയായ കന്യാസ്ത്രീയുടെ പരാതിയും മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാട്ടിയപ്പോഴാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന വിശേഷണവുമായി മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നതായിരുന്നു അവരുടെ ആവശ്യം. കേരളത്തിന്റെ പൊതുമണ്ഡലത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ പിന്തുണയുമായി എത്തിയതോടെ കന്യാസ്ത്രീകളുടെ സമരം അന്താരാഷ്‌ട്ര തലത്തില്‍ വരെ ചര്‍ച്ചയായി.

ദിവസങ്ങള്‍ കഴിയും തോറും പൊതുജന പങ്കാളിത്തത്തോടെ സമരം ശക്തമായി വന്നു. സമരവേദിയില്‍ നിരാഹാര സത്യഗ്രഹങ്ങള്‍ നടന്നു. ഒടുവില്‍ ഫ്രാങ്കോയ്‌ക്കെതിരേ ഒന്നൊന്നായി നടപടികള്‍ ഉണ്ടായി തുടങ്ങി. ഒടുവിൽ ശക്തി ക്ഷയിച്ചു തുടങ്ങിയ ഫ്രാങ്കോ കേരളത്തില്‍ എത്തി പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാമെന്ന് അറിയിക്കുകയും ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് എത്തിയ ഫ്രാങ്കോയെ ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ നടപടിയുടെ മൂന്നാം ദിവസമായ വെള്ളിയാഴ്ച പൊലീസ് ഫ്രോങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കര്‍ത്താവിന്റെ വയലിലെ വേലക്കാര്‍ എന്നാണ് കന്യാസ്ത്രീകളെ വിളിക്കുന്നത്, ശരിക്കും അവര്‍ സഭാമേലാളന്മാരുടെ വേലക്കാരാണ്. ലൈംഗികവും ശാരീരികവും മാനസികവുമായ പീഢനങ്ങളില്‍ നിന്നും സഹനത്തിന്റെ അവസാനത്തില്‍ സഭാ വസ്ത്രമുപേക്ഷിച്ച് രക്ഷപ്പെട്ടു പോയത് 20 കന്യാസ്ത്രീകളാണെന്നാണ് കണക്ക്. പരാതിക്കാരിയായ ഈ കന്യാസ്ത്രീ തന്നെ 13 തവണയാണ് ബിഷപ്പിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായത്. അവര്‍ പക്ഷേ, രക്ഷപ്പെട്ടു പോകാനല്ല, കുറ്റക്കാരനെ ശിക്ഷിക്കാനായി പോരാടുകയാണ് ചെയ്തത്. പ്രതിസന്ധികളും എതിര്‍പ്പുകളും ഭീഷണികളും പ്രലോഭനങ്ങളും എല്ലാം ഉണ്ടായിട്ടും തനിക്ക് ഒപ്പം നില്‍ക്കാന്‍ തയ്യാറായ ഏതാനും പേരുടെ പിന്തുണയോടെ അവര്‍ പോരാടി.

ജുണ്‍ ആദ്യവാരത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കൂട്ടം പുരോഹിതര്‍ക്കെതിരേ വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത നാല് പുരോഹിതല്‍ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ പരാതിക്ക് പിറകെയായിരുന്നു ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കുറുവലങ്ങാട് മഠത്തിലെ കന്യാസ്ത്രീ രംഗത്തെത്തയത്.

2014 മുതല്‍ 13 തവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ആരോപണം. ആരോപണം ആദ്യം സാധാര വാര്‍ത്തയായി ഒതുങ്ങിയെങ്കിലും പിന്നീട് ആരോപണം മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരിയായിരുന്നു. പരാതി നല്‍കി എണ്‍പത്തി ഏഴു ദിവസം പിന്നിടുമ്പോഴാണ് സഭയിലും രാഷ്ട്രീയത്തിലും ഉന്നത ബന്ധങ്ങളുള്ള ബിഷപ്പ് അറസ്റ്റിലാവുന്നത്.

2018 ജൂണ്‍ 27: ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ കോട്ടയം പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചു. 2014 മെയ് അഞ്ചിന് ചാലക്കുടിയില്‍ നടന്ന വൈദിക പട്ടം ചടങ്ങില്‍ കാര്‍മികനായി എത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ താമസിക്കാനെത്തിയപ്പോള്‍ 20 നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇടവിട്ട് മഠത്തില്‍ എത്തിയ ബിഷപ് രണ്ടു വര്‍ഷത്തോളം 13 തവണ പീഡിപ്പിച്ചെന്നും ആരോപണം.

ജൂണ്‍ 28: കന്യാസ്ത്രീയുടെ പരാതിയില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഷപ്പ് ഫ്രാങ്കോ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 2017 മാര്‍ച്ച 26 ന് ജലന്ധറില്‍ നിന്നുള്ള മദര്‍ സൂപ്പീരിയറിന് പരാതി നല്‍കിയിരുന്നെന്നും വിദീകരണം. 2017 ഓഗസ്റ്റിലാണ് കന്യാസ്ത്രി എറണാകുളത്തുള്ള സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്തെത്തി പരാതി നല്‍കിയെന്നും കന്യാസ്ത്രീ. നടപടികള്‍ ഉണ്ടായില്ല.

ജൂണ്‍ 30; പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചു.

ജൂലൈ 2: ഫ്രാങ്കോ മുളയ്ക്കലിനെതിരേ തനിക്ക് പരാതി ലഭിത്തിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. പരാതിയുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നു ആലഞ്ചേരി.

ജൂലൈ 5 : ചങ്ങനാശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതിന് അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

ജൂലൈ 10: ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ജൂലൈ 30: ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ പരാതിക്കാരായായ കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റര്‍ അനുപമയെ ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസ്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്ത്. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്കുള്ള വാഗ്ദാനം.

ഓഗസ്റ്റ് 10; കേരളത്തില്‍ ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരുടെ സംഘം ജലന്ധറില്‍.

ഓഗസ്റ്റ് 13; ചോദ്യം ചെയ്യാന്‍ ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തിയ കേരളാ പോലീസിനെ മണിക്കൂറുകള്‍ കാത്തുനിര്‍ന്നി ഫ്രാങ്കോ മുളയ്ല്ലലിന്റെ നാടകീയ നീക്കം. ചോദ്യം ചെയ്യാനെത്തിയ സംഘത്തിന് കാത്തിരിക്കേണ്ടിവന്നത് മണിക്കൂറുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിഷപ്പിന്റെ അംഗരക്ഷകരുടെ കയ്യേറ്റ ശ്രമം. തുടര്‍ന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്. അറസ്റ്റ് ചെയ്യാതെ പോലീസിന്റെ മടക്കം.

ഓഗസ്റ്റ് 29: പകരാതിക്കാരിയാ കന്യാസ്ത്രീക്കു നേരം വധശ്രമം ഉണ്ടായതായി കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നായിരുന്നു പരാതി.

സപ്തംബര്‍ 7: പരാതിക്കാരിയായ കന്യസ്ത്രീക്ക് നിതി ലഭ്യമാക്കണമെന്നും, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകള്‍ കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിക്കുന്നു.

സെപ്തംബര്‍ 8: ജോയിന്റെ ക്രിസ്ത്യന്‍ കൗണ്ഡസിലിന്റെ നേതൃത്വത്തല്‍ നിരാഹാര നിരാഹാര സമരം. സമരത്തിന് വന്‍ ജന പിന്തുണ.

സെപ്തംബര്‍ 12- സെപ്റ്റംബര്‍ 19ാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചെന്ന് ഐ ജി വിജയ് സാഖറെ കൊച്ചിയില്‍ പറഞ്ഞു.

സെപ്തംബര്‍ 15; കേരള പോലീസിന്റെ നോട്ടീസ് പ്രകാരം ജലന്ധര്‍ അതിരുപതയുടെ ചുമതലകള്‍ താല്‍ക്കാലികമായി ഒഴിഞ്ഞ് ബിഷപ്പ് കേരളത്തിലേക്ക് തിരിച്ചു.

സെപ്തംബര്‍ 19: ചോദ്യം ചെയ്യലിനായി ബിഷപ്പ് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപത്തെ പ്രത്യേക കേന്ദ്രത്തില്‍ ഹാജരാവുന്നു. എഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. രാത്രിയോടെ മടക്കം.

സെപ്തംബര്‍ഡ 20: രണ്ടാം ദിനവും ചോദ്യം ചെയ്‌ലിനായി ബിഷക്ക് തൃപ്പൂണിത്തുറയില്‍. വൈകീട്ടോടെ വീണ്ടും മടക്കം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്ന പോലീസ്
.

സപ്തംബര്‍ 21: ചോദ്യം ചെയ്യലിന്റെ മുന്നാം ദിനം. അറസ്റ്റ് നടപടികളുമായി പോലീസ്. ഉച്ചയോടെ അറസ്റ്റ് വാര്‍ത്തകള്‍ പുറത്ത്. സമരപന്തലില്‍ അഘോഷം. ഇനി നിയമ നടപടികള്‍.

എന്ത് പ്രശ്‌നം വന്നാലും നേരിടും. ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നിന്നതെന്ന് കന്യാസ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.

പ്രശ്‌നങ്ങള്‍ സഭാധികാരികള്‍ കേട്ടിരുന്നുവെങ്കില്‍ തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും ഈ സമരം വിഷമം പുറത്ത് പറയാന്‍ പറ്റാത്ത മറ്റുള്ള കന്യാസ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും അനുപമ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റിനെത്തുടര്‍ന്ന് 14 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നടത്തിവന്നിരുന്ന സമരം കന്യാസ്ത്രീകള്‍ ഇന്ന് അവസാനിപ്പിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (39 minutes ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (46 minutes ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (54 minutes ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (1 hour ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (1 hour ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (1 hour ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (2 hours ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (2 hours ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (4 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (4 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...  (5 hours ago)

Malayali Vartha Recommends