തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം... തീ പൂർണമായും നിയന്ത്രണവിധേയം..

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം. ആളോഴിഞ്ഞ പ്രദേശത്തായിരുന്നു തീപിടിത്തം. വിഴിഞ്ഞം, ചാക്ക, തിരുവനന്തപുരം ഫയർ സ്റ്റേഷനുകളിൽ നിന്നും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ 6 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പുക ഉയരുന്നത് കണ്ടതോടെ സമീപവാസികൾ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. തീ പൂർണമായും നിയന്ത്രണവിധേയമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha
























