നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് പുന്നമടക്കായലില്‍, ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് പുന്നമടക്കായലില്‍ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ എം.പി. മുഖ്യാതിഥിയാകും. എല്ലാ വര്‍ഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിവന്ന വള്ളംകളി പ്രളയത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. മത്സരക്രമങ്ങള്‍ക്ക് മാറ്റമില്ലെന്നും പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാകില്ലെന്നും എന്‍.ടി.ബി.ആര്‍ സൊസൈറ്റി യോഗത്തിനുശേഷം ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
വള്ളംകളിയോടെ സംസ്ഥാനത്തെ ടൂറിസം മേഖല രാജ്യാന്തര സമൂഹത്തിനായി തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍നിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. സംസ്ഥാന സര്‍ക്കാറില്‍നിന്ന് സഹായം ഒന്നുമുണ്ടാകില്ല.
"
https://www.facebook.com/Malayalivartha






















