എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ(എഫ്‌സി..ആര്‍.എ ) ചട്ട ഭേദഗതിയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേല്‍ ഒരു കടന്നാക്രമണം കൂടി കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. സന്നദ്ധ സംഘടനകള്‍ക്ക് പൊതുവായ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശ സംഭാവനയ്ക്ക് ഇനി അനുമതി തേടാന്‍ ആകില്ല.മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ചു വിഭാഗങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 105 തരം പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ലക്ഷ്യം എന്ന് വ്യക്തമാക്കണം. സംഘടനയോ അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരോ നടത്തുന്ന പ്രസിദ്ധീകരണങ്ങളും എഴുതുന്ന ലേഖനങ്ങളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാകും.
കേന്ദ്ര ഭരണത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളായമത ന്യൂനപക്ഷങ്ങളോടൊപ്പം സര്‍ക്കാരിന് അനിഷ്ടകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന എന്‍ജിഒ സംഘടനകളെയും നിയമം കൊണ്ട് വരിഞ്ഞു മുറുക്കാനാണ് ചട്ട ഭേദഗതി ലക്ഷ്യമിടുന്നത്. ലൈസന്‍സ് പുതുക്കാതെ കാലഹരണപ്പെട്ടാല്‍ വിദേശ സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ആസ്തികള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാം എന്നത് ഉള്‍പ്പെടെയുള്ള ഭീകര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ ഒരു കരി നിയമമായി എഫ് സി ആര്‍ എയെ മാറ്റുന്നതിനായി ഒരു ഭേദഗതി കൊണ്ടുവരാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കം മറക്കാറായിട്ടില്ല. 5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരുന്ന പശ്ചാത്തലത്തിലും ജനാധിപത്യ ശക്തികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നും ആ തീരുമാനം മാറ്റിവെച്ചതായിരുന്നു.
ആ നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്ന് ഇപ്പോഴത്തെ ചട്ട ഭേദഗതി തെളിയിക്കുന്നു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച സംഘ ഗുരുവിന്റെ ശിഷ്യന്മാരില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ സമീപനം പ്രതീക്ഷിച്ച സഭാ മേലധ്യക്ഷന്മാരുടെ കണ്ണുതുറപ്പിക്കാന്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉതകും എന്ന് ബിനോയ് വിശ്വം പ്രത്യാശിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തെ ആര്‍എസ്എസും സംഘപരിവാറും മാനിക്കും എന്ന് കരുതുന്നത് പുള്ളിപ്പുലിയുടെ പുള്ളിമായും എന്ന് പ്രതീക്ഷിക്കുന്നതിന് തുല്യമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















