റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി, എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാല്‍ നോട്ടീസ് അയയ്ക്കല്ലേ എന്ന് കേന്ദ്രസര്‍ക്കാര്‍, ലോക്‌സഭാ തെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ ബി.ജെ.പി പ്രതിരോധ ഇടപാടില്‍ പ്രതിരോധത്തിലായി

തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ റാഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ഇടപാടിലെ വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇടപാടില്‍ ക്രമക്കേട് നടന്നെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എം.എല്‍ ശര്‍മ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എതിര്‍കക്ഷി. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കരുതെന്നും പ്രതിപക്ഷം അത് തെരഞ്ഞെടുപ്പ് ആയുധമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കോടതിക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
കോടതി നിലപാട് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. റഫാല്‍ യുദ്ധവിമാന നിര്‍മാണ കരാര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയത് ഇന്ത്യ പറഞ്ഞിട്ടാണെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് വെളിപ്പെടുത്തിയതോടെയാണ് റഫാല്‍ ഇടപാടിന് വീണ്ടും ചൂട്പിടിച്ചത്. അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബി.ജെ.പി വെട്ടിലായി. പോര്‍മുനയുമായി കോണ്‍ഗ്രസ് രസജ്ജീവമുമാണ്. 'കാവല്‍ക്കാരന്‍ തന്നെ കള്ളന്‍' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചു. 1.30 ലക്ഷം കോടി രൂപയുടെ അഴിമതിയാണുണ്ടായതെന്നും രാജ്യത്തിനായി രക്തം ചിന്തിയ സൈനികരെ പ്രധാനമന്ത്രി അവഹേളിച്ചെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഒഴിവാക്കി, പ്രതിരോധ രംഗത്ത് പരിചയമില്ലാത്ത റിലയന്‍സിനു കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. മാത്രമല്ല, യുപിഎ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങുന്നതിനു ധാരണയായിരുന്നത് എന്‍ഡിഎ കാലത്ത് 36 വിമാനങ്ങളായി ചുരുങ്ങിയെന്നും കരാര്‍ തുക കൂടിയെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലും പൊതുതെരഞ്ഞെടുപ്പിലും റഫാല്‍ യുദ്ധമാകുന്നതോടെ ബി.ജെ.പി ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
https://www.facebook.com/Malayalivartha























