ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് കഷ്ടകാലം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്റിന്റ എ പത്മകുമാറിനു കഷ്ടകാലം. സെപ്റ്റംബർ 28 നു സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബോർഡ് റിവ്യൂ ഹർജി നൽകുമെന്ന പ്രസ്താവനയോടെ കഷ്ടകാലം ആരംഭിച്ചു എന്ന് തന്നെ പറയാം.പിണറായി അനഭിതനായതോടെ തന്റെ വാക്കുകൾ അപ്പാടെ മുക്കി.
ഇതോടെ പത്മകുമാർ തകർന്നു തരിപ്പണമായി മൗന വ്രതത്തിൽ കഴിയുകയാണ്. ഓമല്ലൂർ ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞം ഉദ്ഘാടനം ചെയ്യാന്‍ പ്രസിഡന്റ് വന്നാല്‍ ചാണകം കലക്കി ഒഴിക്കുമെന്ന് സ്ത്രീകൾ. വഴിയിലിറങ്ങിയാൽ ബി ജെ പി യുവ മോർച്ച പ്രവർത്തകരുടെ പ്രതിഷേധവും.
ഇതോടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉദ്‌ഘാടനം ചെയ്യണ്ട പല കർത്തവ്യങ്ങളും മറ്റുള്ളവർ തിരികൊളുത്തി.ഇപ്പോൾ ഒരാൾ പോലും ഇദ്ദേഹത്തിനെ കൂട്ടാക്കുന്നില്ല. സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാൻ പോലും ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പത്തനംതിട്ട ജില്ലയിലെ പാർട്ടി നേതൃത്വവും കൈവിട്ടു. ഫേസ്‌ബുക്കിൽ സജീവമായിരുന്ന ഇദ്ദേഹം ഇപ്പോൾ അതിൽ നിന്നും അപ്രത്യക്ഷനായിരിക്കുകയാണ്
നേരത്തെ, അദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇതു വരെ അങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതും ശരിക്കും പാർട്ടിക്കും സർക്കാരിനും ക്ഷീണമാകും.അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും പെരുവഴിയിലാകും. സർക്കാരിന് പേരുദോഷമുണ്ടാക്കിയത് കൊണ്ട് തന്നെ പാർട്ടിയിൽ നിന്ന് പോലും തരം തരംതാഴ്ത്തപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാജി വയ്ക്കുന്നത് തന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കാവുമെന്ന തിരിച്ചറിവും പത്മകുമാറിന് ഉണ്ട്
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള സീറ്റിൽ പത്മകുമാർ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് അപ്രിയനായാൽ അത്നഷ്ടമാകും. അതുകൊണ്ടു തന്നെ ശബരിമല വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ മലചവിട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് ഇപ്പോൾ ബോർഡ് പ്രസിഡന്റ്.
https://www.facebook.com/Malayalivartha
























