54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി അധികം വൈകാതെ അറിയാം. എസ്എഫ് ഐ ഒ റിപ്പോർട്ടും വീണ വിജയൻ ആദ്യ ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയും തമ്മിൽ ധാരാളം വൈരുദ്യമുണ്ടെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട് . അതുകൊണ്ടുതന്നെ മൊഴിയിലെ വൈരുദ്യങ്ങൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയൻ പ്രതിക്കൂട്ടിലായ സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വൻ വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. .
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തയ്യാറാക്കിയ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 നിർണായക രേഖകൾ ഒടുവിൽ ഇ.ഡിക്ക് ലഭിച്ചു.വീണാവിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ട് ഔദ്യോഗികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് ഈ റിപ്പോർട്ട് സഹായമാകും. എസ്.എഫ്.ഐ.ഒ രേഖകൾ പ്രകാരം സുപ്രധാനവിവരങ്ങളിൽ വീണാവിജയനോട് ചോദ്യങ്ങൾ ഉയരും. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം ഇ.ഡിക്ക് ലഭിച്ചിരുന്നില്ല.
കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖകളാണ് ഇ.ഡിയുടെ അപേക്ഷപ്രകാരം ലഭിച്ചത്. എസ്.എഫ്.ഐ.ഒയ്ക്ക് വീണ നൽകിയ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ, എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കത്തിടപാടുകൾ, കരാറുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.കഴിഞ്ഞ 17ന് നൽകാൻ കോടതി നിർദ്ദേശിച്ച രേഖകളാണിവ. പകർപ്പുകൾ സർട്ടിഫൈ ചെയ്‌തു നൽകേണ്ടതിനാലാണ് വൈകിയത്.കൊച്ചിയിലെ കമ്പനികാര്യ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് രേഖകൾ കൈമാറിയത്. ഇ.ഡിക്ക് സമർപ്പിച്ച രേഖകൾ ലഭ്യമായത് അന്വേഷണസംഘത്തിന് വൻ കരുത്താകും.
രേഖകൾ വിട്ടുകിട്ടണമെന്ന ഇ.ഡിയുടെ അപേക്ഷയെ സി.എം.ആർ.എൽ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ തടസ്സവാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് രേഖകൾ കൈമാറാൻ കോടതി ഉത്തരവിട്ടത്. ഉത്തരവുണ്ടായിട്ടും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഇ.ഡിക്ക് ലഭിക്കാൻ നേരിട്ട കാലതാമസം അന്വേഷണത്തെ മുൻപ് പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിൽ രേഖകൾ കൈപ്പറ്റിയതോടെ അന്വേഷണം ദ്രുതഗതിയിലാക്കാനാണ് ഇ.ഡിയുടെ നീക്കം.പുതിയതായി ലഭിച്ച 134 ഡിജിറ്റൽ-സാമ്പത്തിക രേഖകളും തെളിവുകളും മുൻനിർത്തിയാണ് കൊച്ചിയിൽ രണ്ടാംഘട്ട ചോദ്യംചെയ്യൽ നടക്കുന്നത്.
ആദ്യഘട്ടത്തിൽ നൽകിയ മൊഴികളും ഈ രേഖകളും തമ്മിൽ ഒത്തുനോക്കി വീണയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. ഇത് വീണ വിജയന് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും.സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾ കരുതലോടെയാണ് . ലഭ്യമായ മുഴുവൻ മൊഴികളും രേഖകളും വിശദമായ വിശകലനത്തിന് വിധേയമാക്കുകയാണ് ആദ്യ ചുവട്. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കും മാത്രമല്ല, അതിനുമപ്പുറമുള്ള സാധ്യതകളിലേക്കു കൂടി വഴി തുറക്കുന്നതായിരിക്കും ഏജൻസിയുടെ അടുത്ത നീക്കങ്ങളെന്നുമാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
പണം കൈമാറിയ സിഎംആർഎൽ അധികൃതരെയും പണം കൈപ്പറ്റിയ എക്സാലോജിക് ഉടമ വീണയെയും ചോദ്യം ചെയ്തതോടെ ഇ.ഡിക്ക് പ്രാഥമിക ഡിജിറ്റൽ-രേഖാമൂലമുള്ള തെളിവുകൾ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി ഓഫീസിൽ വെച്ച് വീണയെ ഏകദേശം 8 മണിക്കൂറോളം ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ നൽകിയ 2.78 കോടി രൂപയ്ക്ക് പകരമായി എന്ത് സേവനമാണ് നൽകിയതെന്നതിനും ശശിധരൻ കർത്തയുടെ കുടുംബവുമായി ബന്ധപ്പെട്ട ‘എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്’ കമ്പനിയിൽ നിന്ന് വാങ്ങിയ 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചുമുള്ള കൃത്യമായ മറുപടികളാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകളുടെയും മൊഴികളുടെയും ശാസ്ത്രീയ വിശകലനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുകയെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.എന്നാൽ വീണക്ക് പല ചോദ്യങ്ങൾക്കും മറുപടിയുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ മേയ് 27ന് തിരുവനന്തപുരം, കണ്ണൂർ, ബംഗളൂരു അടക്കം 10 കേന്ദ്രങ്ങളിൽ ഇ.ഡി നടത്തിയ വ്യാപക റെയ്ഡുകളിൽ നിരവധി ഡിജിറ്റൽ തെളിവുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം സിഎംആർഎൽ ഡയറക്ടർമാരുടെയും വീണയുടെയും മൊഴികൾ പരസ്പരം ഒത്തുനോക്കുകയാണ് ഇ.ഡിയുടെ ആദ്യ പടി. മൊഴികളിൽ വൈരുധ്യമുണ്ടോയെന്നും സേവനം നൽകിയെന്ന് അവകാശപ്പെടുന്ന ഐടി പ്രോജക്ടുകളുടെ ഡിജിറ്റൽ ഫൂട്ട്പ്രിന്റ് യഥാർത്ഥത്തിലുള്ളതാണോ എന്നും ഫൊറൻസിക് പരിശോധനയിലൂടെ ഇ.ഡി ഉറപ്പുവരുത്തും. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്.കർത്ത, മകൻ ശരൺ എസ്.കർത്ത, മകൾ ഷിബി എസ്.കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തിരുന്നു.
പല മൊഴികൾ തമ്മിലും വൈരുധ്യമുള്ളതിനാല്‍ ഇത് പരിഹരിക്കുന്നതിന് സിഎംആർഎൽ ഉദ്യോഗസ്ഥരെയും വീണയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനും സാധ്യതയുണ്ട്. സിഎംആർഎലിൽ നിന്ന് എക്സാലോജിക് സ്വീകരിച്ചതായി കണ്ടെത്തിയ 2.78 കോടി രൂപ ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ ആണെന്നാണ് ഇ.ഡി സംശയിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ.ഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ വ്യക്തിപരമായ സ്വത്തുക്കളുടെയും എക്സാലോജിക്കിന്റെ ആസ്തികളുടെ വിവരങ്ങളും ഇ.ഡി ശേഖരിച്ചവയിൽ ഉൾപ്പെടുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വത്തുക്കൾ വാങ്ങിയതെന്ന് തെളിഞ്ഞാൽ പിഎംഎൽഎ നിയമപ്രകാരം താൽക്കാലികമായി സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇ.ഡിക്ക് നീങ്ങാം.
എസ്എഫ്ഐഒ രേഖകൾ പൂർണ്ണമായി കൈപ്പറ്റുന്നതോടെ അന്വേഷണത്തിന് കൂടുതൽ ശക്തമായ നിയമസാധുത ലഭിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. സിഎംആർഎൽ കമ്പനി കഴിഞ്ഞ 15 വർഷത്തിനിടയിൽ 182 കോടിയോളം രൂപ വ്യാജ ചെലവുകളായി കാണിച്ച് പലർക്കും കൈക്കൂലിയായും മാസപ്പടിയായും നൽകിയിട്ടുണ്ടെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ അന്വേഷണം വീണയിലേക്ക് മാത്രമല്ല, കർത്തയുടെ കുടുംബത്തിന്റെ ഡയറിയിലുള്ള മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സമൻസ് ലഭിച്ചേക്കാം.
സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ 172 ചോദ്യങ്ങൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ടി.വീണയോട് ആദ്യ ഘട്ടത്തിൽ ഉത്തരം തേടിയത്. ആദായനികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) എന്നിവരുടെ കണ്ടെത്തലുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.2 കമ്പനികളുമായി 2017–2021 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി ബിസിനസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെ പലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു.
മനസ്സറിവില്ലെന്ന വീണയുടെ മറുപടി പിന്നെയാർക്കാണ് ഈ ഇടപാടിൽ ‘മനസറിവുള്ളതെന്നു’ കണ്ടെത്തേണ്ട ബാധ്യതയാണ് ഇപ്പോൾ ഇ.ഡിക്കുമേൽ വരുത്തിയിരിക്കുന്നത്. പണം നൽകിയ സിഎംആർഎൽ ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളും വീണയുടെ മൊഴികളും പരിശോധിക്കുന്ന ജോലികൾ ഇന്നലെത്തന്നെ ഇ.ഡി തുടങ്ങി.സിഎംആർഎൽ കമ്പനി ഉടമ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്.കർത്ത, മകൾ ഷിബി എസ്.കർത്ത എന്നിവരുടെ മൊഴികൾ ഈ കേസിൽ നിർണായകമാകുമെന്നാണു സൂചന. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , സെൻട്രൽ ഇക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ എന്നിവർക്ക് എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
പ്രതികൾ അന്യായമായി കൈവശപ്പെടുത്തിയ തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടപടികൾ ആരംഭിക്കും. നിയമവിരുദ്ധ മാർഗത്തിലൂടെ ലാഭം നേടിയ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ കമ്പനി ലോ ട്രിബ്യൂണലിന് അധികാരമുണ്ട്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ഒരു സേവനവും നല്കാതെ പ്രതിമാസം മൂന്നുലക്ഷം രൂപ സിഎംആർഎൽ നല്കിയതായി കമ്പനി രേഖകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെയും വീണയുടേയും മൊഴികളിൽ നിന്നും കണ്ടെത്തിയതായി പറയുന്നു.
ഇരുകമ്പനികളും തമ്മിൽ സോഫ്റ്റ് വെയർ നല്കുന്നതിന് പുറമെ വാർഷിക പരിപാലന കരാറും ഉണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് ഒരു സേവനവും നൽകാതെയാണ് മാസപ്പടിയായി മൂന്ന് ലക്ഷം രൂപ നൽകിയിരുന്നത്. ഈ പണമാണ് തിരികെ നൽകേണ്ടി വരുന്നത്. ഇതു കൂടാതെ അഞ്ചു ലക്ഷം രൂപ മാസപ്പടിയായി വീണ നേരിട്ട് കൈപ്പറ്റിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർ എൽ കമ്പനി ഒരു സേവനം നല്കാതിരുന്നിട്ടും മാസംതോറും നൽകിപ്പോന്നത്. ഈ ഇടപാടുകളെല്ലാം കുഴപ്പമാണെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.സോഫ്റ്റ് വെയർ സേവനങ്ങൾ നല്കുന്നതിനാണ് സിഎം ആർഎല്ലും എക്സാലോജിക്കും തമ്മിൽ കരാർ ഉണ്ടായിരുന്നതെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സിഎംആർഎൽ മറ്റൊരു ഐടി കമ്പനിയായ എടിഎൻഎ ടെക്നോളജീസ് എന്ന സ്ഥാപനത്തെ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പണം ഒരാളും പണി മറ്റൊരാളും ചെയ്തു എന്നാണ് കണ്ടെത്തൽ.വീണയുടെ കമ്പനിക്ക് നല്കിയതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് അവർക്ക് കരാർ നല്കിയത്. കാരണം അവർക്ക് ഉന്നത ബന്ധങ്ങളില്ല.മെച്ചപ്പെട്ട സേവനം ഇവർ സിഎംആർഎല്ലിന് നല്കിയതായും രേഖകളിലുണ്ട്.ഇതിന്റെ മുഴുവൻ തെളിവുകളും കേന്ദ്രം കൈമാറി. പ്രത്യക്ഷത്തിൽ ഒരു കരാറുണ്ടാക്കി അതിൻ്റെ മറവിൽ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടുകൾ ദുരുഹവും തട്ടിപ്പുമാണെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിൽ നിന്ന് പണം പരമാവധി അടിച്ചുമാറ്റുക എന്ന ഉദ്ദേശം മാത്രമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്. സി എം ആർ എല്ലിന് സർക്കാരിൽ പങ്കാളിത്തമുണ്ട്.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ കർത്ത, ടി വീണ എന്നിവർക്കു പുറമെ സിഎംആർഎല്ലിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാണ്. ശശശിധരൻ കർത്തായും വീണയും ചേർന്നു നടത്തിയ പണാപഹരണ തട്ടിപ്പാണ് കേസിൻ്റെ പ്രധാന കണ്ടെത്തൽ.സിഎംആർഎൽ കമ്പനിയിൽ നിന്ന് മാലിന്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ 139 കോടി രൂപ വാഹന വാടക ഇനത്തിലും, മറ്റൊരു 43 കോടി മറ്റ് ചില ഇടപാടുകാർക്കും നല്കിയതായി കമ്പനിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ 182 കോടി രൂപ ദുരുഹ ഇടപാടിലൂടെ അടിച്ചു മാറ്റിയതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎൽ കമ്പനിയിൽ 13 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
എന്നാൽ മാസപ്പടി ഇടപാടിൽ കെഎസ്ഐസിസിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്.മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകളാണ്. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി.
പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വിജയൻ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറിൽ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോർട്ടിലുണ്ട്.സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആർഎല്ലിൽ നിന്ന് കിട്ടിയ ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരൻ കർത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നൽകിയത്. ഇതുവഴി സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















